സ​ഹ​പാ​ഠി​ക്ക് സ്നേ​ഹ​വീ​ടു​മാ​യി ക​രി​മ​ണ്ണൂ​ർ സ്കൂ​ൾ
Wednesday, January 27, 2021 10:45 PM IST
ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച പ​തി​നൊ​ന്നാ​മ​ത് സ്നേ​ഹ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ന​ട​ന്നു. സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ചെ​റി​യാ​ൻ ജെ. ​കാ​പ്പ​ൻ, എ​ൻ​എ​സ്എ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​ഐ. മേ​രി, ഹെ​ഡ്മാ​സ്റ്റ​ർ സ​ജി മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​ധ്യാ​പ​ക​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​മ​ന​സു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​ത്.

പൊ​തു​യോ​ഗം
കൊ​ടു​വേ​ലി: കൊ​ടു​വേ​ലി റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ത്തി​ന്‍റെ വാ​ർ​ഷി​ക​പൊ​തു​യോ​ഗ​വും കാ​ന്പ​യി​ൻ മീ​റ്റിം​ഗും ഇ​ന്നു ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കൊ​ടു​വേ​ലി ലി​റ്റി​ൽ​ഫ​ൽ​വ​ർ പ​ള്ളി പാ​രി​ഷ്ഹാ​ളി​ൽ ചേ​രു​ന്ന യോ​ഗം വി​കാ​രി ഫാ. ​തോ​മ​സ് മ​ഞ്ഞ​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ർ​പി​എ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് തോ​മ​സ് വീ​ട്ടി​യാ​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റ​ബ​ർ ബോ​ർ​ഡ് ഡെ​പ്യൂ​ട്ടി ആ​ർ​പി​സി മേ​രി​ക്കു​ട്ടി ബേ​ബി, ഫാ.​ജോ​സ് ത​യ്യി​ൽ, പ​ഞ്ചാ​യ​ത്തം​ഗം ഷൈ​നി ബെ​ന്നി ക​ള​ന്പു​കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.