ഷോ​ക്കേ​റ്റു വീ​ണ വൈ​ദ്യു​തി ജീ​വ​ന​ക്കാ​ര​ന് ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ ര​ക്ഷ​ക​രാ​യി
Friday, January 22, 2021 10:30 PM IST
ക​ട്ട​പ്പ​ന: ഷോ​ക്കേ​റ്റു​വീ​ണ കെ ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ന് ക​നി​വ് 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ ര​ക്ഷ​ക​രാ​യി. കെ ​ഫോ​ണ്‍ ലൈ​ൻ ജോ​ലി​ക്കി​ടെ ഷോ​ക്കേ​റ്റു​വീ​ണ ലൈ​ൻ​മാ​ൻ ഇ​ടു​ക്കി ചെ​റു​തോ​ണി സ്വ​ദേ​ശി അ​ലി​യാ​ർ (50)നെ​യാ​ണ് ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ര​ൻ ര​ക്ഷി​ച്ച​ത്. വാ​ഴ​വ​ര​യി​ലാ​യി​രു​ന്നു സം​ഭ​വം.

കെ ​ഫോ​ണി​ന്‍റെ ലൈ​ൻ വ​ലി​ക്കു​ന്ന​തി​നി​ടെ വൈ​ദു​തി ലൈ​നി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ അ​ലി​യാ​ർ ആം​ബു​ല​ൻ​സി​നു​മു​ന്പി​ൽ റോ​ഡി​ലേ​ക്ക് വീ​ണു. ഉ​ട​ൻ​ത​ന്നെ ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ ഓ​ടി​യെ​ത്തി അ​ടി​യ​ന്ത​ര ജീ​വ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി ഹൃ​ദ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം വീ​ണ്ടെ​ടു​ത്താ​ണ് ര​ക്ഷി​ച്ച​ത്.

അ​ബോ​ധാ​വ​സ്ഥ​യി​ൽ വ​ഴി​യി​ൽ​വീ​ണ അ​ലി​യാ​രു​ടെ ഹൃ​ദ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും ഒ​രു നി​മി​ഷ​ത്തേ​ക്ക് നി​ല​ച്ചു​പോ​യി​രു​ന്നു.

ക​ട്ട​പ്പ​ന 108 ആം​ബു​ല​ൻ​സി​ലെ പൈ​ല​റ്റ് ഷി​നൊ​സ് രാ​ജ​ൻ, എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ​ൻ അ​നൂ​പ് ജോ​ർ​ജ് എ​ന്നി​വ​രാ​ണ് അ​ലി​യാ​ർ​ക്ക് വേ​ണ്ട പ്ര​ഥ​മ ശു​ശ്രു​ഷ സ​മ​യ​ത്തു ന​ൽ​കി​യ​ത്.

ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു​വെ​ന്ന് ഉ​റ​പ്പാ​ക്കി​യ​ശേ​ഷം ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ ഇ​യാ​ളെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വൈ​ദ്യു​താ​ഘാ​ത​ത്തി​ൽ അ​ലി​യാ​രു​ടെ ശ​രീ​ര​ത്തി​ൽ പൊ​ള്ള​ൽ ഏ​റ്റി​ട്ടു​ണ്ടെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നും നി​രീ​ക്ഷ​ണ​ത്തി​നു​ശേ​ഷം അ​ലി​യാ​ർ ആ​ശു​പ​ത്രി വി​ട്ട​താ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.