കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ. ജി​ല്ലാ സ​മ്മേ​ള​നം
Friday, January 22, 2021 10:30 PM IST
നെ​ടു​ങ്ക​ണ്ടം: കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യു​മാ​യി നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
മ​ത​നി​ര​പേ​ക്ഷ വി​ക​സ​ന കേ​ര​ളം, ക​രു​ത്താ​കു​ന്ന ജ​ന​കീ​യ വി​ദ്യാ​ഭ്യാ​സം എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യാ​ണ് മു​പ്പ​താ​മ​ത് ജി​ല്ലാ സ​മ്മേ​ള​നം നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ 10.30-ന് ​സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ജ​യ​ച​ന്ദ്ര​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്യും. കെ ​എ​സ്ടി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ഷാ​ജി​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. ഹ​രി​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ.​എം. ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 11.30-ന് ​ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ കെ ​എ​സ്ടി​എ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ​ൻ.​എ. വി​ജ​യ​കു​മാ​ർ സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.
വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​രീ​ഷ് ഉ​ദ്ഘാ​ട​നം​ചെ​യ്യും. 24-ന് ​പൊ​തു ച​ർ​ച്ച, സെ​മി​നാ​ർ, തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്നി​വ​യും ന​ട​ക്കും.
കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു ന​ട​ത്തു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട പ്ര​തി​നി​ധി​ക​ളു​ടെ എ​ണ്ണം പ​കു​തി​യാ​യി കു​റ​ച്ചി​ട്ടു​ണ്ടെ​ന്ന് കെ ​എ​സ്ടി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ഷാ​ജി​മോ​ൻ, സെ​ക്ര​ട്ട​റി എം. ​ര​മേ​ഷ്, ട്ര​ഷ​റ​ർ എം.​ആ​ർ. അ​നി​ൽ​കു​മാ​ർ, തോ​മ​സ് ജോ​സ​ഫ്, പി. ​പു​ഷ്പ​രാ​ജ​ൻ, കെ.​വി. സ​തീ​ഷ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.