ആ​ന​ക്കു​ള​ത്ത് ആ​ന​വേ​ലികൊ​ണ്ടും ര​ക്ഷ​യി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ
Friday, January 22, 2021 10:30 PM IST
അ​ടി​മാ​ലി: കാ​ട്ടാ​ന ശ​ല്യ​ത്താ​ൽ വ​ല​ഞ്ഞ് ആ​ന​ക്കു​ളം നി​വാ​സി​ക​ൾ. കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യാ​നാ​യി ആ​ന​ക്കു​ള​ത്തി​ന്‍റെ വ​നാ​തി​ർ​ത്തി​യി​ൽ വ​നം​വ​കു​പ്പ് ആ​ന​വേ​ലി തീ​ർ​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​കു​ന്നി​ല്ല. ആ​ന​ക​ൾ ആ​ന​വേ​ലി​ക്കി​ട​യി​ലൂ​ടെ നൂ​ഴ്ന്ന് ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് വ​നം വ​കു​പ്പ് ആ​ന​വേ​ലി​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. ആ​ന​വേ​ലി​യു​ടെ താ​ഴ്ഭാ​ഗ​ത്തെ ഇ​രു​ന്പു​വ​ടം ഒ​ര​ൽ​പ്പം കൂ​ടി ബ​ല​മു​ള്ള​താ​ക്കി മാ​റ്റി​യാ​ൽ ആ​ന​ക​ൾ നൂ​ഴ്ന്ന് ക​യ​റു​ന്ന​ത് ത​ട​യാ​മെ​ന്ന വാ​ദം പ്ര​ദേ​ശ​വാ​സി​ക​ൾ മു​ന്പോ​ട്ട് വ​യ്ക്കു​ന്നു.

വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നുകി​ട​ക്കു​ന്ന കൃ​ഷി​യി​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന ആ​ന ആ​ന​ക്കു​ള​ത്തി​ന്‍റെ പ​ല​മേ​ഖ​ല​ക​ളി​ലും വ​ലി​യ നാ​ശം സൃ​ഷ്ടി​ക്കു​ക​യാ​ണ്.

ആ​ന​ക്കു​ള​ത്തി​ന് പു​റ​മെ മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലും കാ​ട്ടാ​ന​ക​ൾ സ്വൈ​ര്യ വി​ഹാ​രം ന​ട​ത്തു​ക​യാ​ണ്. ക​വി​ത​ക്കാ​ട്, താ​ളും​ങ്ക​ണ്ടം, വി​രി​പാ​റ തു​ട​ങ്ങി ഒ​ട്ടു​മി​ക്ക ഇ​ട​ങ്ങ​ളി​ലും കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ട്. കൈ​ന​ഗി​രി​ക്ക് സ​മീ​പം ക​ല്ലാ​ർ മാ​ങ്കു​ളം റോ​ഡി​ൽ രാ​ത്രി​കാ​ല​ത്ത് ആ​ന​ക​ളു​ടെ സാ​ന്നി​ധ്യ​മു​ള്ള​ത് വാ​ഹ​ന​യാ​ത്രി​ക​ർ​ക്കും ഭീ​ഷ​ണി​യാ​ണ്.