അ​നു​സ്മ​ര​ണ സ​മ്മേ​ള​നം നാ​ളെ
Thursday, January 21, 2021 10:10 PM IST
തൊ​ടു​പു​ഴ:​ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ദേ​വ​സ്യ കൊ​ങ്ങോ​ല​യു​ടെ അ​നു​സ്മരണ സ​മ്മേ​ള​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​തൊ​ടു​പു​ഴ ടൗ​ണ്‍ പ​ള്ളി പാ​രി​ഷ്ഹാ​ളി​ൽ ന​ട​ക്കും.
അനുസ്മരണ സ​മ്മേ​ള​നം സീ​റോ മ​ല​ബാ​ർ സ​ഭ കൂ​രി​യ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ലം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജി​യോ ക​ട​വി, ട്ര​ഷ​റ​ർ പി.​ജെ.​പാ​പ്പ​ച്ച​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ് എം.​എം.​ജേ​ക്ക​ബ്, യു​എ​ഇ പ്ര​സി​ഡ​ന്‍റ് ബെ​ന്നി മാ​ത്യു, ഖ​ത്ത​ർ എ​സ്എം​സി​എ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ഇ​ല​വ​ത്തി​ങ്ക​ൽ, രൂ​പ​ത പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഐ​പ്പ​ച്ച​ൻ ത​ടി​ക്കാ​ട്ട്, രാ​ജീ​വ് കൊ​ച്ചു​പ​റ​ന്പി​ൽ, ഫ്രാ​ൻ​സി​സ് മൂ​ല​ൻ, ജോ​മി കൊ​ച്ചു​പ​റ​ന്പി​ൽ, ത​ന്പി എ​രു​മേ​ലി​ക്ക​ര, വ​ർ​ഗീ​സ് ആ​ന്‍റ​ണി, റി​ൻ​സ​ണ്‍ മ​ണ​വാ​ള​ൻ, ജോ​സ്കു​ട്ടി മാ​ട​പ്പ​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.