ഉ​ദ്ഘാ​ടനം ഇന്ന്
Tuesday, January 19, 2021 10:26 PM IST
തൊ​ടു​പു​ഴ: കാ​ഡ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ല്ലേ​ജ് സ്ക്വ​യ​റി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള മ​ര​ച്ചീ​നി സം​സ്ക​ര​ണ യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10ന് ​തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ട്രീ​സാ ജോ​സ്, ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്യു കെ. ​ജോ​ണ്‍ എ​ന്നി​വ​ർ നി​ർ​വ​ഹി​ക്കും.
കാ​ഡ്സ് ചെ​യ​ർ​മാ​ൻ ആ​ന്‍റണി ക​ണ്ടി​രി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ നി​ധി മ​നോ​ജ്, താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സ​ർ ര​ഞ്ജു മാ​ണി, ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ക ഏ​ലി​യാ​മ്മ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
മ​ര​ച്ചീ​നി ക​ർ​ഷ​ക​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന യൂ​ണി​റ്റി​ന്‍റെ പ്ര​തി​ദി​ന ക​പ്പാ​സി​റ്റി ര​ണ്ട് ട​ണ്‍ ആ​ണ്.
18 മ​ണി​ക്കൂ​ർ കൊ​ണ്ട് പ​ച്ച​ക്ക​പ്പ ക​യ​റ്റു​മ​തി നി​ല​വാ​ര​ത്തി​ൽ ഉ​ണ​ക്കി​യെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന ഹൈ​ടെ​ക് ഡ്ര​യ​റാ​ണ് 40 ല​ക്ഷം രൂ​പ ചെ​ല​വി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.
ഫോ​ണ്‍. 9747642039 .