കു​ള​മാ​വ് ഡാ​മി​നു മു​ക​ളി​ലൂ​ടെ കാ​ൽ​ന​ട യാ​ത്ര പു​ന​രാ​രം​ഭി​ച്ചു
Monday, January 18, 2021 10:34 PM IST
കു​ള​മാ​വ്: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ള​മാ​വ് ഡാ​മി​നു മു​ക​ളി​ലൂ​ടെ കാ​ൽ​ന​ട​യാ​ത്ര​യ്ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​രോ​ധ​നം പി​ൻ​വ​ലി​ച്ചു. കാ​ൽ​ന​ട​യാ​ത്ര നി​രോ​ധി​ച്ച​തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഡാ​മി​ന്‍റെ സു​ര​ക്ഷ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കാ​ൽ​ന​ട യാ​ത്ര​ക്കാ​രെ ത​ട​ഞ്ഞി​രു​ന്ന​ത്.
ഡാം ​പൂ​ർ​ത്തി​യാ​യ കാ​ലം മു​ത​ൽ നാ​ട്ടു​കാ​രും ഇ​ടു​ക്കി കാ​ണാ​നെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ഡാ​മി​നു മു​ക​ളി​ലൂ​ടെ കാ​ൽ​ന​ട​യാ​യി മ​റു​ക​ര എ​ത്തി ജ​ലാ​ശ​യ​ത്തി​ന്‍റെ സൗ​ന്ദ​ര്യം വീ​ക്ഷി​ച്ചി​രു​ന്നു.
എ​ന്നാ​ൽ കോ​വി​ഡ് വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്ന് കു​റെ ദി​വ​സ​ങ്ങ​ളാ​യി ആ​രെ​യും ഡാ​മി​നു മു​ക​ളി​ലൂ​ടെ ന​ട​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലാ​യി​രു​ന്നു. ഇ​തു​മൂ​ലം ഏ​റെ ദു​രി​ത​ത്തി​ലാ​യി​രു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളാ​യ നാ​ട്ടു​കാ​രാ​യി​രു​ന്നു. ഇ​വ​ർ കു​ള​മാ​വ് ടൗ​ണി​ൽ പോ​കു​ന്ന​തും വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തും ഡാ​മി​നു മു​ക​ളി​ലൂ​ടെ ന​ട​ന്നാ​ണ്. ഡാം ​സു​ര​ക്ഷ വി​ഭാ​ഗ​ത്തി​നെ അ​റി​യി​ക്കാ​തെ​യാ​ണ് പോ​ലീ​സ് ഇ​വി​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ ത​ട​യു​ന്ന​തെ​ന്നാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.