സേ​വ് കി​സാ​ൻ മാ​ർ​ച്ച് ഇ​ന്ന്
Monday, January 18, 2021 10:33 PM IST
തൊ​ടു​പു​ഴ: ദേ​ശീ​യ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് യൂ​ത്ത് ഫ്ര​ണ്ട്-​എം തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ടു​പു​ഴ​യി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് നി​ന്നും സേ​വ് കി​സാ​ൻ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കും.
നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​യി​സ​ണ്‍ കു​ഴി​ഞ്ഞാ​ലി​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന മാ​ർ​ച്ച് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ജോ ത​ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സ​മാ​പ​ന​സ​മ്മേ​ള​നം കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം പ്ര​ഫ.​കെ.​ഐ.​ ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും.
നേ​താ​ക്ക​ളാ​യ അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ, ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, റെ​ജി കു​ന്നം​കോ​ട്ട്, ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത്, അ​ഡ്വ.​ മ​ധു​ന​ന്പൂ​തി​രി, ജെ​ഫി​ൻ കൊ​ടു​വേ​ലി, ജോ​മി കു​ന്ന​പ്പി​ള്ളി, റി​ജോ ഇ​ട​മ​ന​പ​റ​ന്പി​ൽ, ഡെ​ൻ​സി​ൽ വെ​ട്ടി​ക്കു​ഴി​ച്ചാ​ലി​ൽ, നൗ​ഷാ​ദ് മു​ക്കി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.