ക​ണ്ണം​പ​ടി ആ​ദി​വാ​സി മേ​ഖ​ല​യ്ക്ക് സ​ഹാ​യ ഹ​സ്തം
Monday, January 18, 2021 10:28 PM IST
ക​ട്ട​പ്പ​ന: ക​ണ്ണം​പ​ടി ആ​ദി​വാ​സി മേ​ഖ​ല​യി​ലെ മേ​മാ​രി കു​ടി​യി​ലെ ആ​ദി​വാ​സി​ക​ൾ​ക്ക് ചി​കി​ത്സ​യും ക​ന്പി​ളി പു​ത​പ്പു​ക​ളും വ​സ്ത്ര​ങ്ങ​ളു​മാ​യി റോ​ട്ട​റി ക്ല​ബ് ഓ​ഫ് ക​ട്ട​പ്പ​ന ഹെ​റി​റ്റേ​ജ് പ്ര​വ​ർ​ത്ത​ക​രും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മെ​ത്തി. ഇ​ടു​ക്കി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ഉ​ൾ​ഗ്രാ​മ​മാ​യ മേ​മാ​രി കു​ടി​യി​ലെ ആ​ദി​വാ​സി​ക​ളു​ടെ വി​ഷ​മ​ത​ക​ൾ ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലെ ഡ്രൈ​വ​ർ എ​ൻ.​ആ​ർ. മോ​ഹ​നാ​ണ് ക്ല​ബ് പ്ര​വ​ർ​ത്ത​ക​രു​ടെ മു​ന്പി​ൽ എ​ത്തി​ച്ച​ത്. പ്രാ​യ​മാ​യ​വ​ർ​ക്കെ​ല്ലാം ക​ന്പി​ളി പു​ത​പ്പു​ക​ളും കു​ട്ടി​ക​ൾ​ക്ക് വ​സ്ത്ര​ങ്ങ​ളും ന​ൽ​കി. ഇ​വി​ടെ ന​ട​ത്തി​യ മെ​ഡി​ക്ക​ൽ ക്യാ​ന്പി​ൽ 60 പേ​ർ ചി​കി​ത്സ​തേ​ടി. 105 വ​യ​സു​ള്ള കു​ടി​യി​ലെ മു​തി​ർ​ന്ന അം​ഗം നീ​ലി​യെ മെ​ഡി​ക്ക​ൽ സം​ഘം വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ച്ച് മ​രു​ന്ന് ന​ൽ​കി.
കു​ടി​യി​ലെ ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യം ക്ല​ബ് ഏ​റ്റെ​ടു​ത്തു. സ്കൂ​ളി​ന്‍റെ അ​ടി​സ്ഥാ​ന ഭൗ​തി​ക വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്ല​ബ് ന​ട​ത്തും. ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ. ​എം.​എ​സ്. നി​ധി​ൻ, ഡോ. ​അ​ശ്വ​തി മോ​ഹ​ന​ൻ, ഡോ. ​ന​മി​ത ബെ​ൻ, ആ​ല​ടി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ഫാ​ർ​മ​സി​സ്റ്റ് ടി.​എ​സ്. ആ​ര്യ​മോ​ൾ എ​ന്നി​വ​രാ​ണ് മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന് നേ​തൃ​ത്വം​ന​ൽ​കി​യ​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം പി.​ആ​ർ. ര​ശ്മി ക്യാ​ന്പ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. റോ​ട്ട​റി ക്ല​ബ് ഹെ​റി​റ്റേ​ജ് പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ത്യു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജോ​സ​ഫ് ലൂ​ക്കോ​സ്, പി.​വി. മാ​ത്യു, ടി.​സി. ബേ​ബി, ഉൗ​രു​മൂ​പ്പ​ൻ ഷാ​ജി, എ​ൻ.​ആ​ർ. മോ​ഹ​ന​ൻ, പി.​എം. ജെ​യിം​സ്, സു​ധീ​പ്, റോ​ബി​ൻ ചാ​ക്കോ, വി​കാ​സ് സ​ക്ക​റി​യ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.