ആ​വേ​ശ​ത്തി​ര​യി​ള​ക്കി അ​ല​ങ്ക​ന​ല്ലൂ​രി​ലും ജെ​ല്ലി​ക്കെ​ട്ട്
Saturday, January 16, 2021 10:33 PM IST
മ​റ​യൂ​ർ: ത​മി​ഴ്നാ​ട്ടി​ലെ ഏ​റ്റ​വും വ​ലി​യ​തും പ​ഴ​ക്കം​ചെ​ന്ന​തു​മാ​യ അ​ല​ങ്ക​ന​ല്ലൂ​ർ ജെ​ല്ലി​ക്കെ​ട്ടി​ന് തു​ട​ക്ക​മാ​യി.

പൊ​ങ്ക​ൽ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​മി​ഴ്നാ​ട്ടി​ലെ ഗ്രാ​മ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് ജെ​ല്ലി​ക്കെ​ട്ടു​ക​ളി​ൽ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​ണ് മ​ധു​ര​യി​ലെ അ​ല​ങ്ക​ന​ല്ലൂ​ർ ജെ​ല്ലി​ക്കെ​ട്ട്. പ്രൗ​ഡ ഗം​ഭീ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ആ​രം​ഭി​ച്ച അ​ല​ങ്ക​ന​ല്ലൂ​ർ ജെ​ല്ലി​ക്കെ​ട്ട് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ഴ​നി​സ്വാ​മി, ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ. ​പ​ന്നീ​ർ സെ​ൽ​വം എ​ന്നി​വ​ർ​ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം​ചെ​യ്തു.

എ​ണ്ണൂ​റ് ജെ​ല്ലി​ക്കെ​ട്ട് കാ​ള​ക​ളും 655 യു​വാ​ക്ക​ളും അ​ല​ങ്ക​ന​ല്ലൂ​ർ ജെ​ല്ലി​ക്കെ​ട്ടി​ൽ പ​ങ്കാ​ളി​ക​ളാ​യി.
ജെ​ല്ലി​ക്കെ​ട്ടി​ൽ പ​ന്ത്ര​ണ്ട് കാ​ള​ക​ളെ പി​ടി​കൂ​ടി​യ മ​ധു​ര വീ​രാ​ട്ടി​പ്പെ​ട്ടി സ്വ​ദേ​ശി ക​ണ്ണ​ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി ആ​റു​ല​ക്ഷം രൂ​പ വി​ല​യു​ള്ള കാ​ർ സ​മ്മാ​ന​മാ​യി ന​ൽ​കി. ര​ണ്ടാം സ​മ്മാ​ന​മാ​യി 10 കാ​ള​ക​ളെ പി​ടി​കൂ​ടി​യ അ​രി​ട്ടാ​പ്പെ​ട്ടി സ്വ​ദേ​ശി ക​റു​പ്പ​ണ്ണ​ന് മൂ​ന്നു​ല​ക്ഷം രൂ​പ വി​ല​യു​ള്ള ക​റ​വ​പ​ശു​ക്ക​ളെ ന​ൽ​കി. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കും കാ​ള​ക​ളു​ടെ ഉ​ട​മ​ക​ൾ​ക്കും സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ, ബൈ​ക്ക്, ക​റ​വ് പ​ശു​ക്ക​ൾ, കാ​ള​ക​ൾ എ​ന്നി​വ സ​മ്മാ​ന​ങ്ങ​ളാ​യി ന​ൽ​കി.

മ​ധു​ര ഉ​സ​ലാ​ന്പെ​ട്ടി സ്വ​ദേ​ശി​യാ​യ സ​ന്തോ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​ള​യെ മി​ക​ച്ച ജ​ല്ലി​ക്കെ​ട്ട് കാ​ളാ​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഉ​ട​മ​യ്ക്ക്

ആ​റു​ല​ക്ഷം രൂ​പ വി​ല​യു​ള്ള കാ​ർ സ​മ്മാ​ന​മാ​യി ത​മി​ഴ്നാ​ട് ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ. ​പ​നീ​ർ സെ​ൽ​വം ന​ൽ​കി. ര​ണ്ടാം​സ്ഥാ​ന​ത്ത് എ​ത്തി​യ ജെ​ല്ലി​ക്കെ​ട്ട് കാ​ള​യു​ടെ ഉ​ട​മ​യാ​യ മ​ധു​ര മേ​ല​മ​ട സ്വ​ദേ​ശി അ​രു​ണി​ന് ബൈ​ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കി.

ത​മി​ഴ്നാ​ട് റ​വ​ന്യു മ​ന്ത്രി ആ​ർ.​ബി. ഉ​ദ​യ​കു​മാ​ർ, സ​ഹ​ക​ര​ണ മ​ന്ത്രി സെ​ല്ലൂ​ർ കെ. ​രാ​ജു, വ​നം മ​ന്ത്രി സി. ​ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രും ഭ​ര​ണ​ക​ക്ഷി​യി​ലെ മു​ഴു​വ​ൻ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.