വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് വെ​യി​സ്റ്റ് ബി​ന്നു​ക​ൾ ന​ൽ​കി
Saturday, January 16, 2021 10:29 PM IST
അ​ടി​മാ​ലി: ക​ള​ക്റ്റേ​ഴ്സ് അ​റ്റ് സ്കൂ​ൾ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് വെ​യി​സ്റ്റ് ബി​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്തു. മാ​ലി​ന്യ​ങ്ങ​ൾ ത​രം തി​രി​ച്ച് നി​ക്ഷേ​പി​ക്കാ​ൻ നാ​ല് ബി​ന്നു​ക​ൾ വീ​ത​മാ​ണ് ഓ​രോ വി​ദ്യാ​ല​യ​ത്തി​നും ന​ൽ​കു​ന്ന​ത്.
ബി​ന്നു​ക​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി മാ​ത്യു നി​ർ​വഹി​ച്ചു. ക​ട​ലാ​സു​ക​ൾ, ക​ട്ടി​കൂ​ടി​യ കു​പ്പി​ക​ൾ, ക​ട്ടി​കു​റ​ഞ്ഞ കു​പ്പി​ക​ൾ, പാ​ൽ ക​വ​റു​ക​ൾ തു​ട​ങ്ങി സ്കൂ​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് വേ​ണം ബി​ന്നു​ക​ളി​ൽ നി​ക്ഷേ​പി​ക്കു​വാ​ൻ. ബി​ന്നു​ക​ൾ നി​റ​യു​ന്ന മു​റ​ക്ക് മാ​ലി​ന്യം പ​ഞ്ചാ​യ​ത്ത് ശേ​ഖ​രി​ക്കും.
പെ​ട്ടി​മു​ടി, പ​ഴ​ന്പ​ള്ളി​ച്ചാ​ൽ, ഇ​രു​ന്പു​പാ​ലം, കു​ര​ങ്ങാ​ട്ടി, മ​ച്ചി​പ്ലാ​വ്, പ​ത്താം​മൈ​ൽ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കാ​ണ് ബി​ന്നു​ക​ൾ ന​ൽ​കി​യ​ത്.
അ​ടി​മാ​ലി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​എ​ൻ. സ​ഹ​ജ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, സ്കൂ​ൾ അ​ധി​കൃ​ത​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ദേ​ശീ​യ യു​വ​ജ​ന​
ദി​നാ​ഘോ​ഷം

ചെ​റു​തോ​ണി: രാ​ജ​മു​ടി മാ​ർ സ്ലീ​വാ​ കോ​ള​ജി​ൽ ദേ​ശീ​യ യു​വ​ജ​ന ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ദേ​ശീ​യ വെ​ബി​നാ​ർ ന​ട​ന്നു. വെ​ബി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ഷി വ​ർ​ഗീ​സ് നി​ർ​വ​ഹി​ച്ചു. കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​തോ​മ​സ് തൂ​ന്പു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​വ​സാ​ഹി​ത്യ​കാ​ര​നും നോ​വ​ലി​സ്റ്റു​മാ​യ അ​രു​ണ്‍ സെ​ബാ​സ്റ്റ്യ​ൻ യു​വ​ജ​ന​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു.