റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണമെന്ന്
Friday, January 15, 2021 10:43 PM IST
ചീ​നി​ക്കു​ഴി: ഉ​ടു​ന്പ​ന്നൂ​ർ- ചീ​നി​ക്കു​ഴി റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് താ​ഴ്‌വാ​രം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ​രി​യാ​രം വ​ഴി​യു​ള്ള റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി ഒ​രു വ​ർ​ഷം മു​ന്പ് ഇ​റ​ക്കി​യി​ട്ട നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ അ​വി​ടെ നി​ന്നും നീ​ക്കം ചെ​യ്തു.
റോ​ഡ് നി​ർ​മാ​ണം വൈ​കി​പ്പി​ച്ച് എ​സ്റ്റി​മേ​റ്റ് പു​തു​ക്കി റീ ​ടെ​ണ്ട​ർ ചെ​യ്യാ​നു​ള്ള നീ​ക്ക​മാ​ണി​തെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു. ഉ​ടു​ന്പ​ന്നൂ​രി​ൽ നി​ന്നും മ​ഞ്ചി​ക്ക​ൽ വ​രെ റോ​ഡ് ഭാ​ഗി​ക​മാ​യി നി​ർ​മാ​ണം ന​ട​ത്തി​യെ​ങ്കി​ലും അ​വി​ടെ മു​ത​ൽ ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യി കി​ട​ക്കു​ക​യാ​ണ്. റോ​ഡി​നോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കും. പ്ര​സി​ഡ​ന്‍റ് എം.​ആ​ർ.​പു​ഷ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​നോ തോ​മ​സ്, ജോ​ർ​ജ് കൊ​ച്ചു​കു​ടി​യി​ൽ, ബി​നോ​യി തോ​മ​സ്,അ​രു​ണ്‍ സെ​ബി, കെ.​വി.​ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.