ഭൂ​മി​പ​തി​വ് ച​ട്ട​ങ്ങ​ളി​ൽ നി​യ​മ​ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ര​ണം: റോ​ഷി അ​ഗ​സ്റ്റി​ൻ
Thursday, January 14, 2021 10:29 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളം 1964 ച​ട്ട​പ്ര​കാ​ര​വും 1993-ലെ ​ഭൂ​മി​പ​തി​വ് ച​ട്ട​പ്ര​കാ​ര​വും ന​ൽ​കി​യി​ട്ടു​ള്ള പ​ട്ട​യ​ഭൂ​മി​യി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര​മാ​യി നി​യ​മ​ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ര​ണ​മെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​നു​ള്ള ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​യി​ലാ​ണ് ഇ​ക്കാ​ര്യം റോ​ഷി ആ​വ​ശ്യ​പ്പെ​ട്ട​ത്.
കാ​ർ​ഷി​ക വി​ഷ​യ​ങ്ങ​ളി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​എ​ക്കാ​ല​വും ക​ർ​ഷ​ക​രു​ടെ പ​ക്ഷ​ത്താ​ണ്. 1980-ലെ ​നാ​യ​നാ​ർ ഗ​വ​ണ്‍​മെ​ന്‍റി​ൽ ക​ർ​ഷ​ക തൊ​ഴി​ലാ​ളി പെ​ൻ​ഷ​നും 2011-ൽ ​ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ക​ർ​ഷ​ക പെ​ൻ​ഷ​നും ആ​വി​ഷ്ക​രി​ച്ച​ത് കെ.​എം. മാ​ണി ധ​ന​മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ്.
ക​ർ​ഷ​ക പ്ര​ശ്ന​ങ്ങ​ളെ ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്ന നി​ല​പാ​ട് പി​ണ​റാ​യി സ​ർ​ക്കാ​രും തു​ട​രു​ക​യാ​ണ്. ക​ർ​ഷ​ക​ക്ഷേ​മ ബോ​ർ​ഡും പ​ഴം പ​ച്ച​ക്ക​റി​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ത​റ​വി​ല​യും പ​ട്ട​യ ന​ട​പ​ടി​ക​ളും സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​മാ​ണ്.
മു​ന്നാ​ക്ക​ക്കാ​രി​ലെ സാ​ന്പ​ത്തി​ക പി​ന്നാ​ക്ക​ക്കാ​ർ​ക്ക് സം​വ​ര​ണം എ​ന്ന​ത് കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​പ​ക കാ​ല​ഘ​ട്ട​ത്തി​ലെ പ്ര​ഖ്യാ​പി​ത മു​ദ്രാ​വാ​ക്യ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു.
നി​ല​വി​ലെ ഒ​രു സം​വ​ര​ണ ആ​നു​കൂ​ല്യ​ങ്ങ​ളും അ​ട്ടി​മ​റി​ക്കാ​തെ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തും തൊ​ഴി​ൽ​രം​ഗ​ത്തും പ​ത്തു​ശ​ത​മാ​നം സം​വ​ര​ണം കൊ​ണ്ടു​വ​ന്ന​തും പി​ണ​റാ​യി സ​ർ​ക്കാ​രാ​ണെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ അ​വ​കാ​ശ​പ്പെ​ട്ടു.