ജി​ല്ല​യി​ൽ 243 പേ​ർ​ക്കുകൂ​ടി കോ​വി​ഡ് സ്ഥിരീകരിച്ചു
Monday, November 30, 2020 11:24 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ൽ 243 പേ​​ർ​​ക്കു​കൂ​​ടി കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. 240 പേ​​ർ​​ക്കും സ​​ന്പ​​ർ​​ക്കം മു​​ഖേ​​ന​​യാ​​ണ് വൈ​​റ​​സ് ബാ​​ധി​​ച്ച​​ത്. ഇ​​തി​​ൽ ഒ​​രു ആ​​രോ​​ഗ്യ പ്ര​​വ​​ർ​​ത്ത​​ക​​യും ഉ​​ൾ​​പ്പെ​​ടു​​ന്നു. സം​​സ്ഥാ​​ന​​ത്തി​​നു പു​​റ​​ത്തു നി​​ന്നെ​​ത്തി​​യ ര​​ണ്ട് പേ​​രും രോ​​ഗ​​ബാ​​ധി​​ത​​രാ​​യി.
പു​​തി​​യ​​താ​​യി 2206 പ​​രി​​ശോ​​ധ​​നാ​​ഫ​​ല​​ങ്ങ​​ളാ​​ണ് ല​​ഭി​​ച്ച​​ത്. രോ​​ഗം ബാ​​ധി​​ച്ച​​വ​​രി​​ൽ 118 പു​​രു​​ഷ​​ൻ​​മാ​​രും 97 സ്ത്രീ​​ക​​ളും 28 കു​​ട്ടി​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ന്നു. 60 വ​​യ​​സി​​നു മു​​ക​​ളി​​ലു​​ള്ള 35 പേ​​ർ​​ക്ക് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. 156 പേ​​ർ രോ​​ഗ​​മു​​ക്ത​​രാ​​യി. 4496 പേ​​രാ​​ണ് ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്.
ഇ​​തു​​വ​​രെ ആ​​കെ 35483 പേ​​ർ കോ​​വി​​ഡ് ബാ​​ധി​​ത​​രാ​​യി. 30930 പേ​​ർ രോ​​ഗ​​മു​​ക്തി നേ​​ടി. ജി​​ല്ല​​യി​​ൽ ആ​​കെ 13123 പേ​​ർ ക്വാ​​റ​​ന്‍റൈ​നി​​ൽ ക​​ഴി​​യു​​ന്നു​​ണ്ട്.

അ​യ​ർ​ക്കു​ന്നം സ​ഹ​ക​ര​ണ ബാ​ങ്ക്
യു​ഡി​എ​ഫ് നി​ല​നി​ർ​ത്തി

അ​​യ​​ർ​​ക്കു​​ന്നം: അ​​യ​​ർ​​ക്കു​​ന്നം സ​​ർ​​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്കി​​ലേ​​ക്കു ന​​ട​​ന്ന ഭ​​ര​​ണ​​സ​​മി​​തി തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ യു​​ഡി​​എ​​ഫ് നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സ​​ഹ​​ക​​ര​​ണ ജ​​നാ​​ധി​​പ​​ത്യ മു​​ന്ന​​ണി 10 സീ​​റ്റ് നേ​​ടി ഭ​​ര​​ണം നി​​ല​​നി​​ർ​​ത്തി.
എ​​ൽ​​ഡി​​എ​​ഫ് നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സ​​ഹ​​ക​​ര​​ണ സം​​ര​​ക്ഷ​​ണ മു​​ന്ന​​ണി മൂ​​ന്ന് സീ​​റ്റ് നേ​​ടി.
ജോ​​യി കൊ​​റ്റം, ജി​​ജി നാ​​ക​​മ​​റ്റം, ബി​​ജു തോ​​മ​​സ്, ബി​​നോ​​യ് മാ​​ത്യു, മു​​ര​​ളി കൃ​​ഷ്ണ​​ൻ, ബാ​​ബു വേ​​ല​​മ്മാ​​ട്ട്, പി.​​എ​​ൻ. വി​​ജ​​യ​​ൻ, മ​​ഞ്ജു മ​​നോ​​ജ്, മോ​​നി​​മോ​​ൾ ജ​​യ്മോ​​ൻ, കു​​ഞ്ഞു​​മോ​​ൻ ചാ​​ക്കോ എ​​ന്നി​​വ​​രാ​​ണ് സ​​ഹ​​ക​​ര​​ണ ജ​​നാ​​ധി​​പ​​ത്യ മു​​ന്ന​​ണി പാ​​ന​​ലി​​ൽ വി​​ജ​​യി​​ച്ച​​ത്.
ജോ​​സ​​ഫ് ചാ​​മ​​ക്കാ​​ല, റോ​​യി വാ​​ത​​പ്പ​​ള്ളി, ഫ്ളോ​​റി മാ​​ത്യു എ​​ന്നി​​വ​​രാ​​ണു സ​​ഹ​​ക​​ര​​ണ സം​​ര​​ക്ഷ​​ണ മു​​ന്ന​​ണി പാ​​ന​​ലി​​ൽ വി​​ജ​​യി​​ച്ച​​ത്.