തൃ​ക്കൊ​ടി​ത്താ​ന​ത്തും ക​റു​ക​ച്ചാ​ലി​ലും പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ്
Monday, November 30, 2020 10:49 PM IST
ച​​ങ്ങ​​നാ​​ശേ​​രി: തൃ​​ക്കൊ​​ടി​​ത്താ​​നം, ക​​റു​​ക​​ച്ചാ​​ൽ സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ പോ​​ലീ​​സു​​കാ​​ർ​​ക്ക് കോ​​വി​​ഡ്.
സ്റ്റേ​​ഷ​​നു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം പ്ര​​തി​​സ​​ന്ധി​​യി​​ൽ. ഡ്യൂ​​ട്ടി​​യി​​ലു​​ള്ള പോ​​ലീ​​സു​​കാ​​ർ രാ​​വും പ​​ക​​ലും ജോ​​ലി ചെ​​യ്തു മ​​ടു​​ക്കു​​ന്നു.
തൃ​​ക്കൊ​​ടി​​ത്താ​​ന​​ത്ത് പ​​തി​​നേ​​ഴും ക​​റു​​ക​​ച്ചാ​​ലി​​ൽ ഇ​​രു​​പ​​ത്തി​​ര​​ണ്ടും പോ​​ലീ​​സു​​കാ​​ർ​​ക്കാ​​ണ് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച​​ത്. സ്റ്റേ​​ഷ​​നു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം നി​​ർ​​വ​ഹി​​ക്കു​​ന്ന​​തി​​നാ​​യി ര​​ണ്ട് സ്റ്റേ​​ഷ​​നു​​ക​​ളി​​ലും ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി അ​​ഞ്ചു പോ​​ലീ​​സു​​കാ​​രെ വീ​​തം നി​​യോ​​ഗി​​ച്ചി​​ട്ടു​​ണ്ട്.