കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ന്നു പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങും
Monday, November 30, 2020 9:55 PM IST
പാ​ലാ: പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം പു​റ​ത്തു​വ​ന്നു. ആ​ർ​ക്കും രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് യു​ഡി​എ​ഫ് പാ​ലാ മ​ണ്ഡ​ലം ക​മ്മി​റ്റി അ​റി​യി​ച്ചു.
ഇ​രു​പ​താം വാ​ർ​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​ഷി ജോ​ണ്‍ രോ​ഗ​ബാ​ധി​ത​നാ​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഏ​ഴു ദി​വ​സ​മാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ക​യാ​യി​രു​ന്നു. സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ച് ഏ​ഴു ദി​വ​സം പൂ​ർ​ത്തി​യാ​ക്കി കോ​വി​ഡ് രോ​ഗ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​വു​ക​യാ​യി​രു​ന്നു. ഇ​ന്നു മു​ത​ൽ കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണം പു​ന​രാ​രം​ഭി​ക്കും. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി അ​ട​ക്ക​മു​ള്ള യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ്ര​ചാ​ര​ണ​ത്തി​നാ​യി പാ​ലാ​യി​ൽ എ​ത്തും.