ജ​ന​വി​ധി തേ​ടി മു​ൻ ചെ​യ​ർ​മാ​ന്മാ​രും വൈ​സ്ചെ​യ​ർ​മാ​ന്മാ​രും
Saturday, November 28, 2020 11:14 PM IST
ച​ങ്ങ​നാ​ശേ​രി: ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ൽ ന​ഗ​ര​സ​ഭ​യി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​ൻ ചെ​യ​ർ​മാ​ൻ​മാ​രും വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രും മ​ത്സ​ര​രം​ഗ​ത്ത്. യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് മു​ന്ന​ണി​ക​ളി​ൽ​നി​ന്നു​ള്ള ഏ​ഴ് പേ​രാ​ണ് ഇ​ത്ത​വ​ണ ജ​ന​വി​ധി തേ​ടു​ന്ന​ത്. മു​ൻ ചെ​യ​ർ​മാ​ൻ എം.​എ​ച്ച്. ഹ​നീ​ഫ 29-ാം വാ​ർ​ഡി​ലും മു​ൻ ചെ​യ​ർ​മാ​ൻ സെ​ബാ​സ്റ്റ്യ​ൻ മാ​ത്യു മ​ണ​മേ​ൽ 34-ാം വാ​ർ​ഡി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്. മു​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ കൃ​ഷ്ണ​കു​മാ​രി രാ​ജ​ശേ​ഖ​ര​ൻ ന​ഗ​ര​സ​ഭ​യു​ടെ 20-ാം വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ണ്.

ന​ഗ​ര​സ​ഭ മു​ൻ ആ​ക്ടിം​ഗ് ചെ​യ​ർ​മാ​നും വൈ​സ് ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന മാ​ത്യൂ​സ് ജോ​ർ​ജ് പ​ത്താം വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ണ്. മു​ൻ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍മാ​രാ​യ എ​ൽ​സ​മ്മ ജോ​ബ് ന​ഗ​ര​സ​ഭ അ​ഞ്ചാം വാ​ർ​ഡി​ലും ഷൈ​നി ഷാ​ജി ഒ​ൻ​പ​താം വാ​ർ​ഡി​ലും സു​മ ഷൈ​ൻ 27-ാം വാ​ർ​ഡി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി ജ​ന​വി​ധി തേ​ടു​ന്നു.