ഫ്ളെ​​​ക്സ് നി​​​രോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന്
Thursday, October 29, 2020 11:18 PM IST
ക​​​​ടു​​​​ത്തു​​​​രു​​​​ത്തി: സം​​​​സ്ഥാ​​​​ന​​​​ത്ത് ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നു ഫ്ളെ​​​​ക്സ് ബോ​​​​ർ​​​​ഡു​​​​ക​​​​ളും ബാ​​​​ന​​​​റു​​​​ക​​​​ളും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തു നി​​​​രോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നു കേ​​​​ര​​​​ളാ പ​​​​രി​​​​സ്ഥി​​​​തി സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ഈ ​​​കോ​​​​വി​​​​ഡ് കാ​​​​ല​​​​ത്തു പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യാ​​​​യെ കൂ​​​​ടു​​​​ത​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും യോ​​​​ഗം ആ​​​​വ​​​​ശ്യ​​​​പ്പെ​​​ട്ടു.
ഫ്ളെ​​​​ക്സ് ബോ​​​​ർ​​​​ഡ് കൂ​​​​ടു​​​​ത​​​​ൽ മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​ക്കു​​​​ക​​​​യും പ​​​​രി​​​​സ്ഥി​​​​തി​​​​ക്ക് ആ​​​​ഘാ​​​​തം സൃ​​​​ഷ്ടി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും. കോ​​​​വി​​​​ഡ് 19 മൂ​​​​ലം സം​​​​സ്ഥാ​​​​ന​​​​ത്തെ സാ​​​​ന്പ​​​​ത്തി​​​​കാ​​​​വ​​​​സ്ഥ ത​​​​ക​​​​ർ​​​​ന്നി​​​​രി​​​​ക്കെ പ​​​​ണം ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്യു​​​​ന്ന​​​​ത് ത​​​​ട​​​​യ​​​​ണ​​​​മെ​​​​ന്നും നോ​​​​ട്ടീ​​​​സ്, സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ എ​​​​ന്നി​​​​വ മാ​​​​ത്രം പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​ണ​​​​മെ​​​​ന്നും സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ലി​​​​ൻ കൊ​​​​ല്ലം​​​​കു​​​​ഴി​​​​യും ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ര​​​​റി ജോ​​​​സ് കൊ​​​​ല്ല​​​​പ്പി​​​​ള്ളി​​​​യും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.‌