ഓ​​ണ്‍​ലൈ​​ൻ സം​​വാ​​ദ പ​​രി​​പാ​​ടി
Monday, October 26, 2020 11:39 PM IST
കോ​​ട്ട​​യം: സാ​​മൂ​​ഹ്യ മാ​​ധ്യ​​മ​​ങ്ങ​​ൾ വ​​ഴി സ്ത്രീ​​ക​​ൾ​​ക്കു​​നേ​​രെ​​യു​​ള്ള അ​​തി​​ക്ര​​മ​​ങ്ങ​​ൾ​​ക്ക് അ​​റു​​തി വ​​രു​​ത്താ​​ൻ പു​​തി​​യ ഓ​​ർ​​ഡി​​ന​​ൻ​​സ് വ​​ഴി സാ​​ധ്യ​​മാ​​കു​​മെ​​ന്ന് വ​​നി​​താ ക​​മ്മീ​​ഷ​​നം​​ഗം ഷി​​ജി ശി​​വ​​ജി. ജി​​ല്ലാ കു​​ടും​​ബ​​ശ്രീ മി​​ഷ​​ൻ സ്നേ​​ഹി​​താ ജ​​ൻ​​ഡ​​ർ ഹെ​​ൽ​​പ് ഡ​​സ്ക് ന​​ട​​ത്തി​​യ ഓ​​ണ്‍​ലൈ​​ൻ സം​​വാ​​ദ പ​​രി​​പാ​​ടി​​യി​​ൽ പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു വ​​നി​​താ​​ക​​മ്മീ​​ഷ​​നം​​ഗം. “സൈ​​ബ​​ർ സു​​ര​​ക്ഷ​​യും സ്ത്രീ​​ക​​ളും’’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ന​​ട​​ന്ന സം​​വാ​​ദ​​ത്തി​​ൽ സ്മൃ​​തി പ​​രു​​ത്തി​​കാ​​ട്, രാ​​ജി പി. ​​ജോ​​യ്, ഡോ. ​​നി​​മ്മി, ഡോ. ​​ഹേ​​ന എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു. സ്നേ​​ഹി​​താ കൗ​​ണ്‍​സി​​ല​​ർ ഉ​​ണ്ണി മോ​​ൾ മോ​​ഡ​​റേ​​റ്റ​​റാ​​യി​​രു​​ന്നു. കു​​ടും​​ബ​​ശ്രീ ജി​​ല്ലാ മി​​ഷ​​ൻ അ​​സി​​സ്റ്റ​​ന്‍റ് കോ-​ഓ​​ർ​​ഡി​​നേ​​റ്റ​​ർ അ​​രു​​ണ്‍ പ്ര​​ഭാ​​ക​​ര​​ൻ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും ജി​​ല്ലാ പ്രോ​​ഗ്രാം മാ​​നേ​​ജ​​ർ ഉ​​ഷാ​​ദേ​​വി, ജി​​ല്ലാ മി​​ഷ​​ൻ കോ-​ഒാ​​ർ​​ഡി​​നേ​​റ്റ​​ർ ടി.​​ജി. അ​​ജീ​​ഷ്, ജി​​ല്ല​​യി​​ലെ വി​​വി​​ധ സി​​ഡി​​എ​​സു​​ക​​ളി​​ലെ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍​മാ​​ർ, കു​​ടും​​ബ​​ശ്രീ ക​​മ്മ്യൂ​​ണി​​റ്റി കൗ​​ണ്‍​സി​​ല​​ർ​​മാ​​ർ, വി​​വി​​ധ വ​​നി​​താ സാ​​മൂ​​ഹ്യ​​പ്ര​​വ​​ർ​​ത്ത​​ക​​ർ എ​​ന്നി​​വ​​ർ പ​​ങ്കാ​​ളി​​ക​​ളാ​​യി.

ജ​ന​റ​ൽ ആ​ശു​പ​ത്രി റോ​ഡ് ന​ന്നാ​ക്കു​മെ​ന്ന്

ച​ങ്ങ​നാ​ശേ​രി: കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​ൻ മു​ത​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​വ​രെ​യു​ള്ള റോ​ഡ് അ​ടി​യ​ന്തര പ്രാ​ധാ​ന്യ​ത്തോ​ടെ സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കു​വാ​ൻ ന​ട​പ​ടി എ​ടു​ത്ത മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സാ​ജ​ൻ ഫ്രാ​ൻ​സി​സി​നെ കേ​ര​ള കോ​ണ്‍ഗ്ര​സ് ജേ​ക്ക​ബ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി അ​ഭി​ന​ന്ദി​ച്ചു.