ഫാ. സ്റ്റാൻ സ്വാമിയുടെ മോചനം ആവശ്യപ്പെട്ട് പ്രതിഷേധജ്വാല സംഘടിപ്പിച്ചു
Monday, October 26, 2020 11:03 PM IST
കോ​​ട്ട​​യം: ഫാ. ​​സ്റ്റാ​​ൻ സ്വാ​​മി​​യെ അ​​ന്യാ​​യ ത​​ട​​ങ്ക​​ലി​​ൽ​​നി​​ന്നു മോ​​ചി​​പ്പി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സിന്‍റെ നേതൃത്വത്തിൽ 148 യൂ​​ണി​​റ്റു​​ക​​ളി​​ൽ പ്ര​​തി​​ഷേ​​ധ​ജ്വാ​​ല സം​​ഘ​​ടി​​പ്പി​​ച്ചു.
പ്ര​​തി​​ഷേ​​ധ ജ്വാ​​ല​​യു​​ടെ അ​​തി​​രൂ​​പ​​താ​​ത​​ല ഉ​​ദ്ഘാ​​ട​​നം പാ​​ലാ ഹെ​​ഡ് പോ​​സ്റ്റ് ഓ​​ഫീ​​സി​​നു മു​​ന്പി​​ൽ കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ളും കെ​​സി​​സി ചാ​​പ്ലെ​​യി​​നു​​മാ​​യ മോ​ൺ. ​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് നി​​ർ​​വ​​ഹി​​ച്ചു.
അ​​തി​​രൂ​​പ​​താ പ്ര​​സി​​ഡ​​ന്‍റ് ത​​ന്പി എ​​രു​​മേ​​ലി​​ക്ക​​ര, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബി​​നോ​​യി ഇ​​ട​​യാ​​ടി​​യി​​ൽ, ട്ര​​ഷ​​റ​​ർ ഡോ. ​​ലൂ​​ക്കോ​​സ് പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ, തോ​​മ​​സ് അ​​ര​​യ​​ത്ത്, തോ​​മ​​സ് പീ​​ടി​​ക​​യി​​ൽ, സ്റ്റീ​​ഫ​​ൻ കു​​ന്നും​​പു​​റം, ജോ​​ണി വെ​​ട്ട​​ത്ത് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.