169 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Tuesday, September 22, 2020 10:09 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ൽ പു​​തി​​യ​​താ​​യി ല​​ഭി​​ച്ച 3344 കോ​​വി​​ഡ് സാ​​ന്പി​​ൾ പ​​രി​​ശോ​​ധ​​നാ ഫ​​ല​​ങ്ങ​​ളി​​ൽ 169 എ​​ണ്ണം പോ​​സി​​റ്റീ​​വ്. 161 പേ​​ർ​​ക്കും സ​​ന്പ​​ർ​​ക്ക​​ത്തി​​ലൂ​​ടെ​​യാ​​ണ് രോ​​ഗം ബാ​​ധി​​ച്ച​​ത്. ഇ​​തി​​ൽ മൂ​​ന്നു പേ​​ർ മ​​റ്റു ജി​​ല്ല​​ക​​ളി​​ൽ​​നി​​ന്നു​​ള്ള​​വ​​രാ​​ണ്.
ര​​ണ്ട് ആ​​രോ​​ഗ്യ പ്ര​​വ​​ർ​​ത്ത​​ക​​രും സം​​സ്ഥാ​​ന​​ത്തി​​ന് പു​​റ​​ത്തു​​നി​​ന്നെ​​ത്തി​​യ ആ​​റു പേ​​രും കോ​​വി​​ഡ് ബാ​​ധി​​ത​​രാ​​യി. വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ൽ 24 പേ​​ർ​​ക്കു​​കൂ​​ടി കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. കോ​​ട്ട​​യം - 20, കു​​മ​​ര​​കം - 12, ഏ​​റ്റു​​മാ​​നൂ​​ർ -11, മ​​റ​​വ​​ന്തു​​രു​​ത്ത്-​​എ​​ട്ട്, പാ​​ന്പാ​​ടി, പു​​തു​​പ്പ​​ള്ളി - ഏ​​ഴു​​വീ​​തം, പ​​ന​​ച്ചി​​ക്കാ​​ട്, വെ​​ച്ചൂ​​ർ - ആ​​റു​​വീ​​തം, പാ​​യി​​പ്പാ​​ട് - അ​​ഞ്ച് എ​​ന്നി​​വ​​യാ​​ണ് രോ​​ഗ​​ബാ​​ധ കൂ​​ടു​​ത​​ലാ​​യി റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​പ്പെ​​ട്ട മ​​റ്റു സ്ഥ​​ല​​ങ്ങ​​ൾ. രോ​​ഗം ഭേ​​ദ​​മാ​​യ 112 പേ​​ർ​​കൂ​​ടി ആ​​ശു​​പ​​ത്രി വി​​ട്ടു. നി​​ല​​വി​​ൽ 2811 പേ​​രാ​​ണ് ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്. ഇ​​തു​​വ​​രെ ആ​​കെ 7961 പേ​​ർ രോ​​ഗ​​ബാ​​ധി​​ത​​രാ​​യി. 5147 പേ​​ർ രോ​​ഗ​​മു​​ക്തി നേ​​ടി. 20051 പേ​​ർ ക്വാ​​റ​​ന്‍റൈ​​നി​​ൽ ക​​ഴി​​യു​​ന്നു​​ണ്ട്.

മൂ​​ന്ന് ക​​ണ്ടെ​​യ്ൻ​​മെ​​ന്‍റ്
സോ​​ണു​​ക​​ൾകൂടി

കോ​​ട്ട​​യം: ജി​​ല്ല​​യി​​ൽ മൂ​​ന്ന് പു​​തി​​യ ക​​ണ്ടെ​​യ്ൻ​​മെ​​ന്‍റ് സോ​​ണു​​ക​​ൾ​​കൂ​​ടി. മു​​ത്തോ​​ലി- ഏ​​ഴ്, വാ​​ഴ​​പ്പ​​ള്ളി -21,ര​​ണ്ട് എ​​ന്നീ പ​​ഞ്ചാ​​യ​​ത്ത് വാ​​ർ​​ഡു​​ക​​ളാ​​ണ് ക​​ണ്ടെ​​യ്ൻ​​മെ​​ന്‍റ് സോ​​ണു​​ക​​ളാ​​യ​​ത്. ക​​രൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ലെ 10-ാം വാ​​ർ​​ഡ് പ​​ട്ടി​​ക​​യി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്കി. നി​​ല​​വി​​ൽ 27 ത​​ദ്ദേ​​ശ​​ഭ​​ര​​ണ സ്ഥാ​​പ​​ന മേ​​ഖ​​ല​​ക​​ളി​​ൽ 34 ക​​ണ്ടെ​​യ്ൻ​​മെ​​ന്‍റ് സോ​​ണു​​ക​​ളാ​​ണു​​ള്ള​​ത്.