മലഞ്ചെരുവിൽ ഒരുക്കിയ കരനെൽകൃഷി കാണാൻ എംഎൽഎ എത്തി
Friday, September 18, 2020 10:48 PM IST
ക​​ടു​​ത്തു​​രു​​ത്തി: ലോ​ക്ക് ഡൗ​​ണ്‍ കാ​​ല​​ത്ത് ഒ​​രു കൂ​​ട്ടം യു​​വാ​​ക്ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മ​​ല​​ഞ്ചെ​​രു​​വി​​ൽ ആ​​രം​​ഭി​​ച്ച ക​​ര​​നെ​​ൽ​​കൃ​​ഷി കാ​​ണാ​​ൻ എം​​എ​​ൽ​​എ​​യെ​​ത്തി.

ഒ​​ന്ന​​ര​​യേ​​ക്ക​​ർ സ്ഥ​​ല​​ത്തെ ജൈ​​വ ക​​ര​​നെ​​ൽ കൃ​​ഷി അ​​ത്ഭു​​ത​​പ്പെ​​ടു​​ത്തി​​യെ​​ന്ന് സ്ഥ​​ലം സ​​ന്ദ​​ർ​​ശി​​ച്ച സി.​​കെ. ആ​​ശ എം​​എ​​ൽ​​എ പ​​റ​​ഞ്ഞു. അ​​തി​​ശ​​യം പ​​ക​​രു​​ന്ന കാ​​ഴ്ച്ച സ​​മ്മാ​​നി​​ക്കു​​ന്ന കൃ​​ഷി കാ​​ണാ​​ൻ വ​​കു​​പ്പ് മ​​ന്ത്രി വി.​​എ​​സ്. സു​​നി​​ൽ​​കു​​മാ​​റി​​നെ ക്ഷ​​ണി​​ക്കു​​മെ​​ന്നും എം​​എ​​ൽ​​എ പ​​റ​​ഞ്ഞു. മു​​ള​​ക്കു​​ളം പ​​ഞ്ചാ​​യ​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​രം കൂ​​ടി​​യ ചെ​​മ്മ​​ഞ്ചി മ​​ല​​യി​​ലാ​​ണ് യു​​വാ​​ക്ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ നെ​​ൽ​​ക്കൃ​​ഷി ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. ക​​ര​​നെ​​ൽ​​ക്കൃ​​ഷി കാ​​ണു​​വാ​​നാ​​യി നി​​ര​​വ​​ധി​​യാ​​ളു​​ക​​ളാ​​ണ് ഇ​​വി​​ടെ എ​​ത്തു​​ന്ന​​ത്. കൃ​​ഷി​​യി​​ട​​ത്തി​​നു ന​​ടു​​വി​​ലാ​​യി മ​​ര​​ത്തി​​ൽ കെ​​ട്ടി​​യി​​ട്ടു​​ള്ള ഏ​​റു​​മാ​​ട​​വും ഇ​​വി​​ടു​​ത്തെ കൗ​​തു​​ക കാ​​ഴ്ച​യാ​​ണ്.

പൂ​​ർ​​ണ​​മാ​​യും ചാ​​ണ​​ക​​വും കോ​​ഴി​വ​​ള​​വും ഉ​​പ​​യോ​​ഗി​​ച്ചു ജൈ​​വ രീ​​തി​​യി​​ലാ​​ണ് ഇ​​വി​​ടെ കൃ​​ഷി ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. ഏ​​ക​​ദേ​​ശം 60,000 രൂ​​പ​​യോ​​ളം ചെ​​ല​​വാ​​ക്കി​​യാ​​ണ് യു​​വാ​​ക്ക​​ൾ കൃ​​ഷി ആ​​രം​​ഭി​​ച്ച​​ത്.

ഹി​​ന്ദു​​സ്ഥാ​​ൻ ന്യൂ​​സ്പ്രി​​ന്‍റ് ഫാ​​ക്ട​​റി​​ക്കു സ​​മീ​​പ​​ത്താ​​യു​​ള്ള പു​​ര​​യി​​ടം നി​​റ​​യെ മു​​ള​​യും കു​​റ്റി​​ച്ചെ​​ടി​​ക​​ളും വ​​ള​​ർ​​ന്ന് നി​​ന്നി​​രു​​ന്ന പ്ര​​ദേ​​ശ​​മാ​​യി​​രു​​ന്നു ഇ​​വി​​ടം. ഒ​​ന്പ​​തോ​​ളം യു​​വാ​​ക്ക​​ൾ മൂ​​ന്നു മാ​​സ​​ക്കാ​​ലം പ്ര​യ​ത്നി​ച്ചാ​ണ് ഇ​​വി​​ടെ ആ​​രെ​​യും അ​​ത്ഭു​​ത​​പ്പെ​​ടു​​ത്തു​​ന്ന​​തും ആ​​ക​​ർ​​ഷി​​ക്കു​​ന്ന​​തു​​മാ​​യി നെ​​ൽ​​ക്കൃ​​ഷി ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

മു​​ക​​ളി​​ൽ​നി​​ന്നും താ​​ഴേ​​ക്കു ചെ​​രി​​ഞ്ഞു കി​​ട​​ന്ന ഭൂ​​മി​​യി​​ൽ വെ​​ട്ടു​​ക​​ല്ലും ചീ​​ങ്ക​​ൽ പാ​റ​​യു​​മാ​​യി​​രു​​ന്നു. ഇ​​വ ജെ​​സി​​ബി ഉ​​പ​​യോ​​ഗി​​ച്ചു ത​​ട്ടു​​ക​​ളാ​​ക്കി​​യാ​​ണ് കൃ​​ഷി ചെ​​യ്ത​​ത്. മു​​ള​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് ഇ​​വി​​ടു​​ത്തെ ഏ​​റു​​മാ​​ടം നി​​ർ​​മി​​ച്ച​​ത്.

ഏ​​റു​​മാ​​ട​​ത്തി​​ൽ ക​​യ​​റി​​യാ​​ൽ എ​​ച്ച്എ​​ൻ​​എ​​ല്ലി​​ന്‍റെ മു​​ഴു​​വ​​ൻ ഭാ​​ഗ​​വും കാ​​ണാ​​ൻ ക​​ഴി​​യു​​മെ​​ന്ന പ്ര​​ത്യേ​​ക​​ത​​യു​​മു​​ണ്ട്. മ​​ഴ​​യി​​ല്ലാ​​ത്ത സ​​മ​​യ​​ത്തെ അ​​സ്ത​​മ​​ന കാ​​ഴ്ച​​യും മ​​നോ​​ഹ​​ര​​മാ​​ണ്. പി.​​എം. തോ​​മ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ബി​​ജു നീ​​ലി​​കു​​ള​​ങ്ങ​​ര, ത​​ന്പി പു​​തി​​യാ​​പ​​റ​​ന്പി​​ൽ, വ​​ർ​​ഗീ​​സ്, ഏ​​ലി​​യാ​​സ് വ​​രി​​ക്കാ​​പ​​റ​​ന്പി​​ൽ, വി.​​സി. ഷാ​​മോ​​ൻ, ബി​​ബി​​ൻ സി.​ ​ചാ​​ക്കോ, ബാ​​ബു പു​​തി​​യാ​​പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​രോ​​ടൊ​​പ്പം സ്ഥ​​ല​​മു​​ട​​മ ലി​​ന്‍റോ പൂ​​ഴി​​ക്ക​​ലു​​മാ​​ണ് വി​​ജ​​യ​​ക​​ര​​മാ​​യ ക​​ര​​നെ​​ൽ​​കൃ​​ഷി​​യു​​ടെ പി​​ന്നി​​ലു​​ള്ള​​വ​​ർ.