പെരുവ ബോയിസ് എച്ച്എസ്എസിൽ മോഷണശ്രമം
Saturday, August 8, 2020 11:52 PM IST
പെ​​രു​​വ: പെ​​രു​​വ ബോ​​യി​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ മോ​​ഷ​​ണ​​ശ്ര​​മം. സ​​മീ​​പ​​ത്തെ വീ​​ട്ടു​​കാ​​ർ ബ​​ഹ​​ളം വ​​ച്ച​​തോ​​ടെ മോ​​ഷ്‌​ടാ​​ക്ക​​ൾ ഓ​​ടി ര​​ക്ഷ​​പ്പെ​​ട്ടു. എ​​ൽ​​പി സ്കൂ​​ളി​​നു സ​​മീ​​പ​​മു​​ള്ള കെ​​ട്ടി​​ട​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന കം​പ്യൂ​ട്ട​​ർ ലാ​​ബി​​ൽ​നി​​ന്ന് ഇ​​ൻ​​വർ​​ട്ട​​റി​​ന്‍റെ ര​​ണ്ട് ബാ​​റ്റ​​റി​​ക​​ളാ​​ണ് മോ​​ഷ്​​ടി​​ക്കാ​​ൻ ശ്ര​​മി​​ച്ച​​ത്.

ക​​ഴി​​ഞ്ഞ​ദി​​വ​​സം രാ​​ത്രി പ​​ത്തോ​​ടെ​​യാ​​ണ് സം​​ഭ​​വം. ശ​​ബ്ദം കേ​​ട്ട് വീ​​ട്ടു​​കാ​​ർ ബ​​ഹ​​ളം വ​​ച്ച​​തോ​​ടെ ബാ​​റ്റ​​റി​​ക​​ൾ ഉ​​പേ​​ക്ഷി​​ച്ചു മോ​​ഷ്ടാ​​ക്ക​​ൾ ര​​ക്ഷ​​പ്പെ​​ട്ടു. വെ​​ള്ളൂ​​ർ പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.