ജനറൽ ആശുപത്രിയിലെ പ്ര​ധാ​ന ഒ​പി ഇനി സെന്‍റ് ആൻസ് സ്കൂളിൽ
Monday, August 3, 2020 11:59 PM IST
കോ​​ട്ട​​യം: ജി​​ല്ലാ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലെ പ്ര​​ധാ​​ന ഒ​​പി വി​​ഭാ​​ഗ​​ങ്ങ​​ൾ ഇ​​ന്ന​​ലെ മു​​ത​​ൽ സ​​മീ​​പ​​ത്തെ സെ​​ന്‍റ് ആ​​ൻ​​സ് സ്കൂ​​ളി​​ൽ പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ചു. പാ​​ലി​​യേ​​റ്റീ​​വ് കെ​​യ​​ർ, ജീ​​വി​​ത ശൈ​​ലീ രോ​​ഗ​​വി​​ഭാ​​ഗം, ശി​​ശു​​രോ​​ഗ ചി​​കി​​ത്സാ​വി​​ഭാ​​ഗം എ​​ന്നി​​വ​​യു​​ടെ ഒ​​പി​​യാ​​ണ് ഇ​​പ്പോ​​ൾ സ്കൂ​​ളി​​ൽ ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
കോ​​വി​​ഡ് കേ​​സു​​ക​​ൾ എ​​ണ്ണം കൂ​​ടു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ രോ​​ഗി​​ക​​ളു​​മാ​​യു​​ള്ള സ​​ന്പ​​ർ​​ക്കം ഒ​​ഴി​​വാ​​ക്കി പൊ​​തു​​ജ​​ന​​ത്തി​​നു ചി​​കി​​ത്സ ഒ​​രു​​ക്കാ​​നു​​ള്ള സൗ​​ക​​ര്യാ​​ർ​​ഥ​​മാ​​ണ് അ​​ധി​​കൃ​​ത​​ർ പു​​തി​​യ ക്ര​​മീ​​ക​​ര​​ണം ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.
സെ​​ന്‍റ് ആ​​ൻ​​സ് സ്കൂ​​ളി​​ലെ പ്ര​​ധാ​​ന കെ​​ട്ടി​​ട​​ത്തി​ലെ 11 ക്ലാ​​സ് മു​​റി​​ക​​ളാ​​ണു താ​​ത്കാ​​ലി​​ക ഒ​​പി സൗ​​ക​​ര്യ​​ത്തി​​ന് ഒ​​രു​​ക്കി​​യി​​ട്ടു​​ള്ള​​ത്. ഒ​​പി​​യി​​ലേ​​ക്കാ​​വ​​ശ്യ​​മാ​​യ സാ​​ധ​​ന​​സാ​​മ​​ഗ്രി​​ക​​ളും ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളും മ​​രു​​ന്നു​​ക​​ളും എ​​ത്തി​​ച്ചു​ക​​ഴി​​ഞ്ഞു. ഇ​​വി​​ടെ​​യെ​​ത്തു​​ന്ന രോ​​ഗി​​ക​​ൾ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു പോ​​കേ​​ണ്ട സാ​​ഹ​​ച​​ര്യം പ​​ര​​മാ​​വ​​ധി ഒ​​ഴി​​വാ​​ക്കി മ​​രു​​ന്നും ചി​​കി​​ത്സാ​സൗ​​ക​​ര്യ​​വും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. പ്ര​​തി​​ദി​​നം 500 ​​ല​​ധി​​കം പേ​​രാ​​ണ് ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യു​​ടെ ഒ​​പി വി​​ഭാ​​ഗ​​ത്തി​​ൽ എ​​ത്തി​​യി​​രു​​ന്ന​​ത്. ഇ​​ന്നു മു​​ത​​ൽ സ്കൂ​​ളി​​ൽ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന ഒ​​പി സൗ​​ക​​ര്യ​​ത്തി​​ലേ​​ക്കാ​​ണ് രോ​​ഗി​​ക​​ൾ എ​​ത്തേ​​ണ്ട​​ത്.
സ്കൂ​​ൾ കെ​​ട്ടി​​ട​​ത്തി​​ന്‍റെ ഇ​​ട​​തു​​വ​​ശ​​ത്തു​​ള്ള റോ​​ഡി​​ലൂ​​ടെ​​യാ​​ണ് ഒ​​പി വി​​ഭാ​​ഗം പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ക്ലാ​​സ് മു​​റി​​ക​​ളി​​ലേ​ക്ക് എ​ത്തേ​ണ്ട​​ത്.
ഇ​​വി​​ടെ എ​​ത്തു​​ന്ന​​വ​​ർ​​ക്കു വി​​ശ്ര​​മി​​ക്കു​​ന്ന​​തി​​നു പ്ര​​ത്യേ​​ക ടെ​​ന്‍റ് ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. സ്കൂ​​ളി​​ന്‍റെ ശു​​ചി​​മു​​റി, ശു​​ദ്ധ​​ജ​​ല സം​​വി​​ധാ​​ന​​ങ്ങ​​ൾ ത​​ന്നെ ചി​​കി​​ത്സ​​യ്ക്കെ​​ത്തു​​ന്ന​​വ​​ർ​​ക്കും ഉ​​പ​​യോ​​ഗി​​ക്കാം. ചു​​മ, തൊ​​ണ്ട​​വേ​​ദ​​ന, പ​​നി തു​​ട​​ങ്ങി​​യ കോ​​വി​​ഡ് ല​​ക്ഷ​​ണ​​ങ്ങ​​ളോ​​ടെ എ​​ത്തു​​ന്ന​​വ​​ർ ഒ​​പി വി​​ഭാ​​ഗ​​ത്തി​​ലെ​​ത്തു​​ന്ന​​തി​​നു മു​​ന്പാ​​യി സ്കൂ​​ളി​​ലെ പ്ര​​വേ​​ശ​​ന ക​​വാ​​ട​​ത്തി​​നു മു​​ന്നി​​ൽ സ​​ജ്ജീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന പ്ര​​ത്യേ​​ക കൗ​​ണ്ട​​റി​​ൽ റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​ണം.
പ​​രി​​ശോ​​ധ​​ന​​യ്ക്കു വി​​ധേ​​യ​​രാ​​ക്കി​​യ​​തി​​നു​​ശേ​​ഷം ല​​ക്ഷ​​ണ​​ങ്ങ​​ൾ ഉ​​ള്ള​​വ​​രെ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലെ പ്ര​​ത്യേ​​ക വാ​​ർ​​ഡു​​ക​​ളി​​ലേ​​ക്കു മാ​​റ്റും. സ്കൂ​​ളി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന ഒ​​പി വി​​ഭാ​​ഗ​​ത്തി​​ൽ എ​​ത്തു​​ന്ന രോ​​ഗി​​ക​​ൾ​​ക്കു മ​​രു​​ന്നു വാ​​ങ്ങാ​​നാ​​യി പു​​തി​​യ ഒ​​പി​​യോ​​ടു ചേ​​ർ​​ന്നു ഫാ​​ർ​​മ​​സി ആ​​രം​​ഭി​​ക്കും. നി​​ല​​വി​​ൽ ആ​​ശു​​പ​​ത്രി​​യി​​ലു​​ള്ള ഫാ​​ർ​​മ​​സി​​യും ല​​ബോ​​റ​​ട്ട​​റി​​യും അ​​വി​​ടെ തു​​ട​​രു​​ന്നു​​ണ്ട്. സ്കൂ​​ൾ ഒ​​പി​​യി​​ലെ​​ത്തു​​ന്ന രോ​​ഗി​​ക​​ളു​​ടെ ര​​ക്തസാ​​ന്പി​​ളു​​ക​​ൾ ശേ​​ഖ​​രി​​ച്ച് ആ​​ശു​​പ​​ത്രി ല​​ബോ​​റ​​ട്ട​​റി​​യി​​ൽ പ​​രി​​ശോ​​ധി​​ച്ച് ഫ​​ലം തി​​രി​​കെ കൊ​​ണ്ടു​​വ​​ന്നു ന​​ൽ​​കാ​​നു​​ള്ള സൗ​​ക​​ര്യ​​മാ​​ണ് ഒ​​രു​​ക്കി​​യി​​ട്ടു​​ള്ള​​ത്. ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലെ ഗ​​ർ​​ഭി​​ണി​​ക​​ളു​​ടെ​​യും കു​​ട്ടി​​ക​​ളു​​ടെ​​യും സ്ത്രീ​​ക​​ളു​​ടെ​​യും വാ​​ർ​​ഡു​​ക​​ൾ ഒ​​ഴി​​കെ മ​​റ്റു വാ​​ർ​​ഡു​​ക​​ളെ​​ല്ലാം കോ​​വി​​ഡ് ചി​​കി​​ത്സ​​യ്ക്കാ​​യി ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ര​​ണ്ട്, മൂ​​ന്ന്, ഏ​​ഴ്, എ​​ട്ട്, 10, 11, 12 എ​​ന്നീ വാ​​ർ​​ഡു​​ക​​ളി​​ലാ​​ണു കോ​​വി​​ഡ് പോ​​സി​റ്റീ​വാ​​കു​​ന്ന രോ​​ഗി​​ക​​ളെ കി​​ട​​ത്തി ചി​​കി​​ത്സി​​ക്കു​​ന്ന​​ത്. കി​​ട​​ക്ക​​ളും മ​​റ്റ് അ​​നു​​ബ​​ന്ധ​​സൗ​​ക​​ര്യ​​ങ്ങ​​ളും ഇ​​വി​​ടെ സ​​ജ്ജ​​മാ​​ക്കി​​ക്ക​​ഴി​​ഞ്ഞു.
പ​​രിക്കേ​​റ്റും അ​​ടി​​യ​​ന്ത​​ര ചി​​കി​​ത്സാ ആ​​വ​​ശ്യ​​മാ​​യും എ​​ത്തു​​ന്ന​​വ​​രെ പ​​ഴ​​യ​​തു​​പോ​​ലെ ആ​​ശു​​പ​​ത്രി​​യി​​ലെ അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ൽ ത​​ന്നെ ചി​​കി​​ത്സി​​ക്കാ​​നാ​​ണു തീ​​രു​​മാ​​നം.
ഇ​​ന്ന​​ലെ രാ​​വി​​ലെ മു​​ത​​ൽ താ​​ത്കാ​​ലി​​ക ഒ​​പി വി​​ഭാ​​ഗം തു​​റ​​ന്നു പ്ര​​വ​​ർ​​ത്തി​​ക്കു​​മെ​​ന്ന​​റി​​യി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും ആ​​വ​​ശ്യ​​മാ​​യ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളും സാ​​ധ​​ന​​സാ​​മ​​ഗ്രി​​ക​​ളും ഇ​​വി​​ടേ​​ക്ക് എ​​ത്തി​​ക്കാ​​നാ​​വാ​​ത്ത​​താ​​ണു പ്ര​​വ​​ർ​​ത്ത​​നം മ​​ന്ദ​​ഗ​​തി​​യി​​ലാ​​ക്കി​​യ​​ത്.