ഫ​ല​വൃ​ക്ഷ​തൈ ന​ടീ​ൽ ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു
Friday, June 5, 2020 11:35 PM IST
കോ​ട്ട​യം: പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ​യും ഭ​ക്ഷ്യ സു​ര​ക്ഷ​യു​ടെ​യും സ​ന്ദേ​ശം പ​ക​ർ​ന്നു കോ​ട്ട​യം സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഫ​ല​വൃ​ക്ഷ​തൈ ന​ടീ​ൽ ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു. കേ​ന്ദ്ര​ത​ല ഉ​ദ്ഘാ​ട​നം തെ​ള്ള​കം ചൈ​ത​ന്യ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ഫ​ല​വൃ​ക്ഷ​തൈ ന​ട്ടു തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി നി​ർ​വ​ഹി​ച്ചു. കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും ഭ​ക്ഷ്യ​സു​ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം ച​ല​ഞ്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ​റ​ഞ്ഞു. ഏ​റ്റു​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ത​ട​ത്തി​ൽ, ഏ​റ്റു​മാ​നൂ​ർ മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ ജോ​ർ​ജ് പു​ല്ലാ​ട്ട്, അ​തി​ര​ന്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ടോ​മി, വൈ​സ്പ്ര​സി​ഡ​ന്‍റ് തോ​മ​സ് പു​തു​ശേ​രി, കെഎസ്എ​സ്എ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​സു​നി​ൽ പെ​രു​മാ​നൂ​ർ, അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യൂ​സ് വ​ലി​യ​പു​ത്ത​ൻ​പു​ര​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.