ക​രൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് വൈ​ദ്യു​തി സ്വ​യം​പ​ര്യാ​പ്ത​ത​യി​ലേ​ക്ക്
Friday, May 29, 2020 9:59 PM IST
പാ​ലാ: പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ വൈ​ദ്യു​തി സ്വ​യം​പ​ര്യാ​പ്ത​ത നേ​ടു​ന്ന ആ​ദ്യ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സാ​യി ക​രൂ​ർ മാ​റി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
അ​ന​ർ​ട്ട് മു​ഖാ​ന്തി​രം പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണു പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സോ​ളാ​ർ വൈ​ദ്യു​തി പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സോ​ളാ​ർ വൈ​ദ്യു​തി പ​ദ്ധ​തി​പ്ര​കാ​രം അ​ഞ്ചു കി​ലോ​വാ​ട്ട് വൈ​ദ്യു​തി ഉ​ദ്പാ​ദി​പ്പി​ക്കു​ന്ന സോ​ളാ​ർ പാ​ന​ലാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പ്ര​തി​ദി​നം ഉ​ദ്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി കെ​എ​സ്ഇ​ബി​ക്ക് ന​ൽ​കു​ക​യും ഈ ​വൈ​ദ്യു​തി​ക്കു​ള്ള തു​ക പ​ഞ്ചാ​യ​ത്തി​ലെ കെ​എ​സ്ഇ​ബി വൈ​ദ്യു​തി​യു​ടെ ബി​ല്ലി​ൽ കു​റ​വ് ചെ​യ്യു​ക​യും ചെ​യ്യു​ന്ന​താ​ണു പ​ദ്ധ​തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എം. ഓ​മ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.