സ​ർ​ഗ​ക്ഷേ​ത്ര​യി​ൽ വ​യോ​ജ​നങ്ങളുടെ ഒ​ത്തു​ചേ​ര​ൽ നാ​ളെ
Wednesday, February 26, 2020 12:09 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ചെ​​ത്തി​​പ്പു​​ഴ സ​​ർ​​ഗ​​ക്ഷേ​​ത്ര​​യി​​ൽ സീ​​നി​​യ​​ർ സി​​റ്റി​​സ​​ണ്‍​സ് ഫോ​​റം വ​​യോ​​ജ​​ന വ​​ർ​​ഷാ​​ച​​ര​​ണ​​സ​​മാ​​പ​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് നാ​​ളെ രാ​​വി​​ലെ 10.30ന് ​​വി​​വി​​ധ വ​​യോ​​ജ​​ന ഭ​​വ​​ന​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള​​വ​​രു​​ടെ ഒ​​ത്തു​​ചേ​​ര​​ൽ ന​​ട​​ക്കും. ഉ​​ച്ച​​യ്ക്ക് 12.45ന് ​​സ്നേ​​ഹ​​വി​​രു​​ന്ന്. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ സ​​ന്ദേ​​ശം ന​​ൽ​​കും. തു​​ട​​ർ​​ന്ന് സ​​ർ​​ഗ​​ക്ഷേ​​ത്ര സം​​ഗീ​​ത​​വി​​ഭാ​​ഗം അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന സ​​ർ​​ഗ​​സം​​ഗീ​​തം ഗാ​​ന​​മേ​​ള​​യും പ​​ക​​ൽ വീ​​ട് അം​​ഗ​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന നൃ​​ത്ത​​പ​​രി​​പാ​​ടി​​യും ന​​ട​​ക്കും.
ഇ​​ന്നു രാ​​വി​​ലെ 10.30ന് ​​വാ​​ർ​​ധ​​ക്യ​​കാ​​ല രോ​​ഗ​​ങ്ങ​​ൾ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ഡോ.​ ​നീ​​ന ജേ​​ക്ക​​ബ് ക്ലാ​​സ് ന​​യി​​ക്കും. പ​​രി​​പാ​​ടി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് മു​​തി​​ർ​​ന്ന പൗ​​ര​ന്മാ​​ർ​​ക്കാ​​യി സം​​ഘ​​ടി​​പ്പി​​ച്ച മ​​ത്സ​​ര​​ങ്ങ​​ൾ ശ്ര​​ദ്ധേ​​യ​​മാ​​യി. മു​​തി​​ർ​​ന്ന പൗ​​ര​ന്മാ​​രു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ൾ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ഡോ.​​ജോ​​ളി കെ.​ ​ജ​​യിം​​സ് സെ​​മി​​നാ​​ർ ന​​യി​​ച്ചു.