പാ​​ലാം​​ക​​ട​​വ് - താ​​ഴ​​പ്പ​​ള്ളി - വെ​​ട്ടി​​ക്കാ​​ട്ട് മു​​ക്ക് റോ​​ഡി​​ലെ സം​​ര​​ക്ഷ​​ണ​​ഭി​​ത്തി നി​​ർ​​മാ​​ണം പു​​രോ​​ഗ​​മി​​ക്കു​​ന്നു
Monday, February 17, 2020 12:17 AM IST
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: പാ​​ലാം​​ക​​ട​​വ് - താ​​ഴ​​പ്പ​​ള്ളി - വെ​​ട്ടി​​ക്കാ​​ട്ട് മു​​ക്ക് റോ​​ഡി​​ലെ താ​​ഴ​​പ്പ​​ള്ളി ഭാ​​ഗ​​ത്തെ സം​​ര​​ക്ഷ​​ണ​​ഭി​​ത്തി നി​​ർ​​മാ​​ണം പു​​രോ​​ഗ​​മി​​ക്കു​​ന്നു. 2016 ജൂ​​ണ്‍ എ​​ട്ടി​​നാ​​ണ് പാ​​ലം​​ക​​ട​​വ് - താ​​ഴ​​പ്പ​​ള്ളി ആ​​റ്റു​​തീ​​ര​​വും അ​​നു​​ബ​​ന്ധ റോ​​ഡും മൂ​​വാ​​റ്റു​​പു​​ഴ​​യാ​​റി​​ലേ​​ക്ക് ഇ​​ടി​​ഞ്ഞുതാ​​ഴ്ന്ന​​ത്.

റോ​​ഡ​​രി​​കി​​ലെ കൂ​​റ്റ​​ൻ ത​​ണ​​ൽ മ​​രം പു​​ഴ​​യി​​ലേ​​ക്ക് ക​​ട​​പു​​ഴ​​കി വീ​​ണ​​തി​​നെ തു​​ട​​ർ​​ന്ന് 2013ൽ ​​പ്ര​​ധാ​​ൻ​​മ​​ന്ത്രി ഗ്രാ​​മീ​​ണ സ​​ഡ​​ക്ക് യോ​​ജ​​നാ പ​​ദ്ധ​​തി പ്ര​​കാ​​രം നി​​ർ​​മി​​ച്ച വ​​ട​​യാ​​ർ - ന​​ന്പ്യാ​​കു​​ളം റോ​​ഡി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് ഈ ​​റോ​​ഡ് നി​​ർ​​മി​​ച്ച​​ത്. റോ​​ഡി​​ന്‍റെ 200 മീ​​റ്റ​​റോ​​ളം ഭാ​​ഗ​​മാ​​ണ് പു​​ഴ​​യി​​ലേ​​ക്ക് താ​​ഴ്ന്ന​​ത്. റോ​​ഡി​​ന്‍റെ വീ​​തി കു​​റ​​ഞ്ഞ് കു​​ണ്ടും കു​​ഴി​​യു​​മാ​​യ​​തോ​​ടെ ഇ​​തു​​വ​​ഴി​​യു​​ള്ള യാ​​ത്ര ദു​​രി​​ത​​മാ​​യി മാ​​റി. അ​​ഞ്ചു വ​​ർ​​ഷം ഗ്യാ​​ര​​ണ്ടി ഉ​​ണ്ടാ​​യി​​രു​​ന്നി​​ട്ടും റോ​​ഡ് ഗ​​താ​​ഗ​​ത​​യോ​​ഗ്യ​​മാ​​ക്കാ​​ൻ അ​​ധി​​കൃ​​ത​​ർ യ​​തൊ​​രു ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചി​​രു​​ന്നി​​ല്ല. പി​​ന്നീ​​ട് തെ​​ങ്ങി​​ൻ കു​​റ്റി​​ക​​ൾ താ​​ഴ്ത്തി
മ​​ണ​​ൽ​​ചാ​​ക്കു​​ക​​ൾ നി​​ര​​ത്തി​​യാ​​ണ് റോ​​ഡ് പു​​ഴ​​യി​​ലേ​​ക്ക് കൂ​​ടു​​ത​​ൽ ഇ​​ടി​​യു​​ന്ന​​ത് ത​​ട​​ഞ്ഞ​​ത്.

ക​​യ​​ർ ഭൂ​​വ​​സ്ത്രം വി​​രി​​ച്ച് റോ​​ഡി​​ലെ പു​​ഴ​​യോ​​ടു ചേ​​ർ​​ന്ന ഭാ​​ഗം ബ​​ല​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ന് ര​​ണ്ട് വ​​ർ​​ഷം മു​​ൻ​​പ് എം​​എ​​ൽ​​എ​​യു​​ടെ പ്രാ​​ദേ​​ശി​​ക വി​​ക​​സ​​ന ഫ​​ണ്ടി​​ൽ നി​​ന്ന് തു​​ക അ​​നു​​വ​​ദി​​ച്ചെ​​ങ്കി​​ലും പു​​ഴ​​യോ​​ര​​ത്ത് ക​​രി​​ങ്ക​​ൽ സം​​ര​​ക്ഷ​​ണ ഭി​​ത്തി കെ​​ട്ടി കോ​​ണ്‍​ക്രീ​​റ്റ് ചെ​​യ്തി​​ല്ലെ​​ങ്കി​​ൽ റോ​​ഡ് വീ​​ണ്ടും ഇ​​ടി​​യാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന ക​​ണ്ടെ​​ത്ത​​ലി​​നെ തു​​ട​​ർ​​ന്ന് പ​​ദ്ധ​​തി ഉ​​പേ​​ക്ഷി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ത​​ല​​യോ​​ല​​പ്പ​​റ​​ന്പി​​ൽ നി​​ന്നു വെ​​ട്ടി​​ക്കാ​​ട്ടു മു​​ക്കി​​ലെ​​ത്താ​​നു​​ള്ള എ​​ളു​​പ്പ​​മാ​​ർ​​ഗ​മാ​​ണി​​തെ​​ന്ന​​തി​​നാ​​ൽ ഈ ​​റോ​​ഡി​​ൽ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ തി​​ര​​ക്കു​​മേ​​റെ​​യാ​​ണ്. പു​​ഴ​​യി​​ലേ​​ക്ക് ഇ​​ടി​​ഞ്ഞുതാ​​ഴ്ന്ന റോ​​ഡി​​ന്‍റെ സം​​ര​​ക്ഷ​​ണ ഭി​​ത്തി നി​​ർ​​മി​​ക്കു​​ന്ന​​തി​​ന് ഒ​​രു കോ​​ടി രൂ​​പ​​യാ​​ണ് ഇ​​റി​​ഗേ​​ഷ​​ൻ വ​​കു​​പ്പി​​ൽ നി​​ന്നും ആ​​റ് മാ​​സം മു​​ൻ​​പ് അ​​നു​​വ​​ദി​​ച്ച​​ത്.

225 മീ​​റ്റ​​ർ നീ​​ള​​ത്തി​​ൽ റോ​​ഡ് നി​​ര​​പ്പി​​നു താ​​ഴെ​നി​​ന്നും ക​​രി​​ങ്ക​​ൽ ഭി​​ത്തി കെ​​ട്ടി ഉ​​യ​​ർ​​ത്തു​​ന്ന​​തി​​നാ​​ണ് തു​​ക അ​​നു​​വ​​ദി​​ച്ച​​ത്.

സം​​ര​​ക്ഷ​​ണ ഭി​​ത്തി കെ​​ട്ടു​​ന്ന​​തി​​ന് മു​​ന്നോ​​ടി​​യാ​​യി തെ​​ങ്ങി​​ൻ കു​​റ്റി​​ക​​ൾ പു​​ഴ​​യി​​ൽ താ​​ഴ്ത്തി​​യ​​തി​​നു​​ശേ​​ഷം നൂ​​റ് ക​​ണ​​ക്കി​​ന് ലോ​​ഡ് ക​​രി​​ങ്ക​​ല്ല് പു​​ഴ​​യി​​ൽ നി​​ക്ഷേ​​പി​​ച്ചാ​​ണ് സം​​ര​​ക്ഷ​​ണ​​ഭി​​ത്തി ബ​​ല​​പ്പെ​​ടു​​ത്തു​​ന്ന​​ത്. ത​​ല​​യോ​​ല​​പ​​റ​​ന്പി​​ൽ നി​​ന്ന് പാ​​ലാം​​ക​​ട​​വ് വ​​ഴി വെ​​ട്ടി​​ക്കാ​​ട്ടു​​മു​​ക്ക്, വെ​​ള്ളൂ​​ർ ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്കു പോ​​കു​​ന്ന​​വ​​ർ​​ക്കു​​ള്ള എ​​ളു​​പ്പ​​മാ​​ർ​​ഗ​​മാ​​യ റോ​​ഡ് സം​​ര​​ക്ഷ​​ണ​​ഭി​​ത്തി കെ​​ട്ടി നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​ക്കി ടാ​​ഗിം​​ഗ് ന​​ട​​ത്തു​​ന്ന​​തോ​​ടെ യാ​​ത്രാ ദു​​രി​​ത​​ത്തി​​ന് പ​​രി​​ഹാ​​ര​​മാ​​കും.