‘സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളു​ടെ ച​തി​ക്കു​ഴി​ക​ളി​ൽ വീ​ഴാ​തെ യു​വ​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം'
Monday, January 27, 2020 11:45 PM IST
കു​റ​വി​ല​ങ്ങാ​ട്: സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗം വ​രും​ത​ല​മു​റ​ക​ളു​ടെ പി​ന്‍​വ​ലി​യ​ലി​നു കാ​ര​ണ​മാ​കു​ന്നു​വെ​ന്നും യു​വ​ജ​ന​വ​ള​ര്‍​ച്ച എ​ല്ലാ ത​ല​ങ്ങ​ളി​ലും സാ​ധ്യ​മാ​ക്കാ​ന്‍ ഓ​രോ​രു​ത്ത​രും മു​ന്നി​ൽ നി​ന്ന് ത​യാ​റാ​വ​ണ​മെ​ന്നും രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്ത്. എ​സ്എം​വൈ​എം പാ​ലാ രൂ​പ​ത സ​മി​തി​യു​ടെ 2020 പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന ച​തി​ക്കു​ഴി​ക​ള്‍ യു​വ​ജ​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്ക​ണ​മെ​ന്നും ത​ന്മ​യ​ത്വ​ത്തോ​ടെ ക​ട​മ​ക​ള്‍ നി​റ​വേ​റ്റി ജീ​വി​ത​വി​ജ​യം കൈ​വ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
പ​ക​ലോ​മ​റ്റം അ​ര്‍​ക്ക​ദി​യാ​ക്കോ​ന്മാ​രു​ടെ ത​റ​വാ​ട് പ​ള്ളി​യി​ല്‍ ന​ട​ത്തി​യ ച​ട​ങ്ങി​ൽ മോ​ൺ. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത്, എ​സ്എം​വൈ​എം പാ​ലാ രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് ത​യ്യി​ല്‍ എ​ന്നി​വ​ര്‍ സ​ത്യ​പ്ര​തി​ഞ്ജ ചൊ​ല്ലി​ക്കൊ​ടു​ക്കു​ക​യും അ​ര്‍​ക്ക​ദി​യാ​ക്കോ​ന്മാ​രു​ടെ ക​ബ​റി​ട​ത്തി​ങ്ക​ല്‍ ഒ​ത്തു​ചേ​ര്‍​ന്ന് പ്രാ​ര്‍​ഥി​ച്ച് അ​ധി​കാ​രം ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​ബി​ന്‍ ചാ​മ​ക്കാ​ലാ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മി​ജോ​യി​ന്‍ വ​ലി​യ​കാ​പ്പി​ല്‍ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മ​ലു മു​ണ്ട​നാ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു. രൂ​പ​ത സ​മി​തി​യം​ഗ​ങ്ങ​ള്‍ നേ​ത്ര​ദാ​ന സ​മ്മ​ത​പ​ത്രം കൈ​മാ​റി. അ​ഡ്വ. ക്രി​സ്റ്റി തോ​മ​സ് ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. യു​വ​ജ​ന​ങ്ങ​ള്‍​ക്ക് ജ​ന്മ​ദി​ന​ങ്ങ​ളി​ല്‍ വൃ​ക്ഷ​ത്തൈ ന​ല്‍​കു​ന്ന ക​ര്‍​മ​പ​രി​പാ​ടി യൂ​ണി​റ്റ് ത​ല​ങ്ങ​ളി​ല്‍ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.
ഉ​ച്ച​ക​ഴി​ഞ്ഞ് പാ​ലാ രൂ​പ​ത​യി​ലെ 17 മേ​ഖ​ല​ക​ളി​ലെ​യും ഭാ​ര​വാ​ഹി​ക​ള്‍ പ​ങ്കെ​ടു​ത്ത പ്ര​ഥ​മ കൗ​ണ്‍​സി​ല്‍ ന​ട​ത്ത​പ്പെ​ട്ടു. രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ സി​സ്റ്റ​ർ ബി​ന്‍​സി എ​ഫ്സി​സി, ഡി​ന്‍റോ ഡേ​വി​സ്, ചി​ന്നു ഇ​ട്ടം​പ​റ​മ്പി​ല്‍, റോ​ബി​ന്‍ താ​ന്നി​മ​ല​യി​ല്‍, മി​നു മാ​ത്യൂ​സ്, ആ​ന്‍റോ ജോ​ര്‍​ജ്, ശീ​ത​ള്‍ വെ​ട്ട​ത്ത്, ആ​ല്‍​വി​ന്‍ ഞാ​യ​ര്‍​കു​ളം, അ​ഞ്ചു​മോ​ള്‍ ജോ​ണി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.