മേ​​ജ​​ർ സെ​​റ്റ് പ​​ഞ്ച​​വാ​​ദ്യം നാ​ളെ
Friday, November 15, 2019 12:13 AM IST
വൈ​​ക്കം: വൈ​​ക്ക​​ത്ത​​ഷ്ട​​മി എ​​ട്ടാം ഉ​​ത്സ​​വ ദി​​വ​​സ​​മാ​​യ നാ​​ളെ ചോ​​റ്റാ​​നി​​ക്ക​​ര വി​​ജ​​യ​​ൻ​​മാ​​രാ​​രും കു​​നി​​ശേ​രി ച​​ന്ദ്ര​​ൻ മാ​​രാ​​രും നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന മേ​​ജ​​ർ സെ​​റ്റ് പ​​ഞ്ച​​വാ​​ദ്യം ന​​ട​​ക്കും. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് കാ​​ഴ്ച​​ശ്രീ​​ബ​​ലി എ​​ഴു​​ന്ന​​ള്ള​​ത്തു സ​​മ​​യ​​ത്താ​​ണ് പ​​ഞ്ച​​വാ​​ദ്യം. എ​​ഴു​​പ​​തി​​ൽ പ​​രം ക​​ലാ​​കാ​​ര​​ൻ​​മാ​​ർ പ​​ങ്കെ​​ടു​​ക്കു​​ന്ന പ​​ഞ്ച​​വാ​​ദ്യം ര​​ണ്ടു മ​​ണി​​ക്കൂ​​ർ നീ​​ണ്ടു നി​​ൽ​​ക്കും. ശ്രീ​​വൈ​​ക്ക​​ത്ത​​പ്പ​​ൻ ക്ഷേ​​ത്ര ക​​ലാ ആ​​സ്വാ​​ദ​​ക സ​​മി​​തി​​യാ​​ണ് പ​​ഞ്ച​​വാ​​ദ്യ മേ​​ള സം​​യോ​​ജ​​നം. ച​​ട​​ങ്ങി​​ൽ ആ​​സ്വാ​​ദ​​ക സ​​മി​​തി​​യു​​ടെ ഈ ​​വ​​ർ​​ഷ​​ത്തെ പു​​ര​​സ്കാ​​രം നേ​​ടി​​യ വൈ​​ക്കം പു​​തു​​ശേ​രി​​യി​​ൽ ആ​​ർ. ഗോ​​പാ​​ല​കൃ​​ഷ്ണ​കു​​റു​​പ്പി​​നെ ആ​​ദ​​രി​​ക്കും.

ക​ളി ​വി​​ള​​ക്കി​​ൽ നാ​​ളെ തി​​രി തെ​​ളി​​യും

വൈ​​ക്കം: വൈ​​ക്കം മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​ലെ അ​​ഷ്ട​​മി​​ക്ഷേ​​ത്ര​​ത്തി​​ലെ ക​​ളി വി​​ള​​ക്കി​​ൽ നാ​​ളെ തി​​രി തെ​​ളി​​യും. വൈ​​ക്ക​​ത്ത​​ഷ്ട​​മി ഉ​​ത്സ​വ​​ത്തി​​ന്‍റെ എ​​ട്ട്, ഒ​​ൻ​​പ​​ത് ഉ​​ത്സ​വ​​ങ്ങ​​ളി​​ലാ​​ണ് ക​​ഥ​​ക​​ളി അ​​ര​​ങ്ങേ​​റു​​ക. വൈ​​ക്കം ക​​ഥ​​ക​​ളി ആ​​സ്വാ​​ദ​​ക സം​​ഘം അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന ക​​ഥ​​ക​​ളി​​യി​​ൽ എ​​ട്ടാം ഉ​​ത്സ​വ​ നാ​​ളി​​ൽ ന​​ള​​ച​​രി​​തം ര​​ണ്ടാം ദി​​വ​​സം, ദ​​ക്ഷ​​യാ​​ഗം എ​​ന്നി​​വ​​യും ഒ​​ൻ​​പ​​താം ഉ​​ത്സ​വ​​​നാ​​ളി​​ൽ ബാ​​ലി​​വ​​ധം, കി​​രാ​​തം എ​​ന്നീ ക​​ഥ​​ക​​ളു​​മാ​​ണ് അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്.​ പ്ര​​ശ​​സ്ത ക​​ലാ​​കാ​​ര​​ൻ​​മാ​​ർ പ​​ങ്കെ​​ടു​​ക്കു​​ന്ന ക​​ഥ​​ക​​ളി വൈ​​ക്ക​​പ്പ​​ത്ത​​പ്പ​​ന്‍റെ വി​​ള​​ക്ക് എ​​ഴു​​ന്ന​​ള്ളി​​പ്പ് ക്ഷേ​​ത്രം വി​​ട്ടു​​പു​​റ​​ത്തേ​​ക്ക് പോ​​കു​​ന്ന​​തു വ​​രെ തു​​ട​​രും.