വൈ​​ക്കം കാ​​യ​​ലോ​​ര ബീ​​ച്ചി​​ൽ സം​​ര​​ക്ഷ​​ണവേ​​ലി തീ​​ർ​​ത്തു
Monday, September 23, 2019 11:27 PM IST
വൈ​​ക്കം: വൈ​​ക്കം കാ​​യ​​ലോ​​ര ബീ​​ച്ചി​​ലെ ന​​ട​​പ്പാ​​ത​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് സു​​ര​​ക്ഷി​​ത​​ത്വ​​മു​​റ​​പ്പാ​​ക്കാ​​നാ​​യി സം​​ര​​ക്ഷ​​ണ വേ​​ലി തീ​​ർ​​ത്തു. കാ​​യ​​ലോ​​ര ബീ​​ച്ചി​​ൽ ന​​ട​​പ്പാ​​ത പൂ​​ർ​​ത്തി​​യാ​​യ 145 മീ​​റ്റ​​ർ ദു​​ര​​ത്താ​​ണി​​പ്പോ​​ൾ 9.50 ല​​ക്ഷം രൂ​​പ വി​​നി​​യോ​​ഗി​​ച്ച് സ്റ്റീ​​ൽ കൊ​​ണ്ടു​​ള്ള സം​​ര​​ക്ഷ​​ണ വേ​​ലി തീ​​ർ​​ത്ത​​ത്.
അ​​ടു​​ത്തഘ​​ട്ടം ബീ​​ച്ചി​​ന്‍റെ തേ​​ക്കേ അ​​റ്റ​​ത്തെ വ​​ള്ള​​ക്ക​​ട​​വു​ വ​​രെ ന​​ട​​പ്പാ​​ത നീ​​ട്ടാ​​ൻ ന​​ഗ​​ര​​സ​​ഭ പ​​ദ്ധ​​തി ത​​യാ​​റാ​​യി​​രു​​ന്നു. ന​​ട​​പ്പാ​​ത തീ​​ർ​​ത്ത​​തി​​നു​​ശേ​​ഷം ഈ ​​ഭാ​​ഗ​​ത്തും സം​​ര​​ക്ഷ​​ണ വേ​​ലി നി​​ർ​​മി​​ക്കും. കു​​ടും​​ബ​​ങ്ങ​​ൾ കൂ​​ടു​​ത​​ലാ​​യി എ​​ത്തു​​ന്ന വൈ​​ക്കം കാ​​യ​​ലോ​​ര ബീ​​ച്ചി​​ൽ കാ​​യ​​ലി​​നു അ​​ഭി​​മു​​ഖ​​മാ​​യു​​ള്ള ന​​ട​​പ്പാ​​ത​​യി​​ൽ ചെ​​റി​​യ കു​​ട്ടി​​ക​​ൾ ഓ​​ടി​​ക്ക​​ളി​​ക്കു​​ന്പോ​​ൾ കാ​​യ​​ലി​​ൽ വീ​​ണ് അ​​പ​​ക​​ട​​പ്പെ​​ടു​​മെ​​ന്ന സ്ഥി​​തി​​യു​​ണ്ടാ​​യി​​രു​​ന്നു.
ജ​​ന​​ങ്ങ​​ൾ കൂ​​ടു​​ത​​ലാ​​യി എ​​ത്തു​​ന്ന വൈ​​ക്ക​​ത്ത​​ഷ്‌​ട​​മി ഉ​​ത്സ​​വ​​കാ​​ല​​ത്ത് കാ​​യ​​ലോ​​ര ബീ​​ച്ചി​​ൽ വ​​ൻ തി​​ര​​ക്കാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത്. ഉ​​ത്സ​​വ​​ത്തി​​നു മു​​ന്നുമാ​​സം മാ​​ത്രം ശേ​​ഷി​​ക്കേ ഉ​​ത്സ​​വ​​കാ​​ല​​ത്തി​​നു മു​​ന്പേ കാ​​യ​​ലോ​​ര ബീ​​ച്ചി​​ൽ അ​​പ​​ക​​ട​ഭീ​​തി ഒ​​ഴി​​വാ​​ക്കാ​​ൻ സു​​ര​​ക്ഷാ ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​യ​​തി​​ന്‍റെ ആ​​ശ്വാ​​സ​​ത്തി​​ലാ​​ണ് ന​​ഗ​​ര​​വാ​​സി​​ക​​ൾ.