ലോ​ട്ട​റി ത​ട്ടി​പ്പ്; വീ​ട്ട​മ്മ​യ്ക്ക് 3000 രൂ​പ ന​ഷ്ട​പ്പെ​ട്ടു
Sunday, June 16, 2019 11:02 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ലോ​ട്ട​റി ത​ട്ടി​പ്പി​ൽ വീ​ട്ട​മ്മ​യ്ക്ക് മൂ​വാ​യി​രം രൂ​പ ന​ഷ്ട​പ്പെ​ട്ടു.
കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ വി​ൻ വി​ൻ ലോ​ട്ട​റി​യി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. അ​വ​സാ​ന ന​മ്പ​ർ ചു​ര​ണ്ടി കൃ​ത്രി​മം ന​ട​ത്തി വീ​ട്ട​മ്മ​യാ​യ ലോ​ട്ട​റി ഏ​ജ​ന്‍റി​നെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടു​ക​യാ​യി​രു​ന്നു.
കു​ള​പ്പു​റം കൊ​ര​ട്ടി​പ​റ​മ്പി​ൽ ഭാ​ര​തി മോ​ഹ​നെ ക​ബ​ളി​പ്പി​ച്ചാ​ണ് കാ​റി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം മൂ​വാ​യി​രം രൂ​പ ക​ര​സ്ഥ​മാ​ക്കി​യ​ത്.
462768 എ​ന്ന ന​മ്പ​റി​ലെ അ​വ​സാ​ന​ത്തെ എ​ട്ട് എ​ന്ന അ​ക്കം ആ​റാ​ക്കി മാ​റ്റി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. അ​വ​സാ​ന​ത്തെ നാ​ല​ക്ക​ത്തി​ന് ആ​യി​രം രൂ​പ​യാ​യി​രു​ന്നു സ​മ്മാ​നം. വി​വി​ധ സീ​രി​സി​ലു​ള്ള മൂ​ന്നു ലോ​ട്ട​റി​ക​ളി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.