മ​ത്സ്യ​ക്കൃ​ഷി​ക്കു പു​ത്ത​നു​ണ​ർ​വേ​കി ‘ജ​യ​ന്തിരോ​ഹു’
Tuesday, June 11, 2019 11:27 PM IST
കു​​മ​​ര​​കം: മ​​ത്സ്യ​​കൃ​​ഷി കു​​ടു​​ത​​ൽ ലാ​​ഭ​​ക​​ര​​മാ​​ക്കാ​​ൻ ക​​ഴി​​യു​​മെ​​ന്ന് ജ​​യ​​ന്തി രോ​​ഹു എ​​ന്ന പു​​തി​​യ ഇ​​നം മ​​ത്സ്യം തെ​​ളി​​യി​​ച്ചു’ കു​​മ​​ര​​കം കൃ​​ഷി വി​​ജ്ഞാ​​ന കേ​​ന്ദ്ര​​ത്തി​​ൽ നി​​ന്നും ന​​ൽ​​കി​​യ 900 ജ​​യ​​ന്തി​​രോ​​ഹു കു​​ഞ്ഞു​​ങ്ങ​​ൾ കേ​​വ​​ലം എ​​ട്ടു മാ​​സം​​കൊ​​ണ്ട് 800 ഗ്രാ​​മി​​ല​​ധി​​കം തൂ​​ക്ക​​മു​​ള്ള മ​​ത്സ്യ​​ങ്ങ​​ളാ​​യി വ​​ള​​ർ​​ന്നു ഇ​​ന്ന​​ലെ കു​​മ​​ര​​കം ബോ​​ട്ടു​​ജെ​​ട്ടി​​ക്കു സ​​മീ​​പ​​ത്തെ കൃ​​ഷി വി​​ജ്ഞാ​​ന കേ​​ന്ദ്രം കോ​​ട്ട​​യം മു​​ൻ​​നി​​ര പ്ര​​ദ​​ർ​​ശ​​ന തോ​​ട്ട​​ത്തി​​ൽ ന​​ട​​ന്ന മ​​ത്സ്യ​​വി​​ള​​വെ​​ടു​​പ്പി​​ൽ പ്ര​​വീ​​ണ്‍ എ​​ന്ന ക​​ർ​​ഷ​​ക​​ന് ല​​ഭി​​ച്ച​​ത് അ​​പ്ര​​തീ​​ക്ഷി​​ത വി​​ള​​വാ​​യി​​രു​​ന്നു’. പ്ര​​വീ​​ണ്‍ 10 ഏ​​ക്ക​​റി​​ൽ മ​​റ്റു മ​​ത്സ്യ​​ക്കു​​ഞ്ഞു​​ങ്ങ​​ൾ​​ക്കൊ​​പ്പം 300 ജ​​യ​​ന്തി രോ​​ഹു​​കു​​ഞ്ഞു​​ങ്ങ​​ളെ​​യാ​​ണ് കൃ​​ഷി ചെ​​യ്ത​​ത്. മ​​റ്റു മ​​ത്സ്യ​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ച് കൂ​​ടു​​ത​​ൽ തൂ​​ക്കം ജ​​യ​​ന്തി​​രോ​​ഹു​​വി​​നാ​​യി​​രു​​ന്നു. മ​​റ്റു ര​​ണ്ടു സ്ഥ​​ല​​ങ്ങ​​ളി​​ലാ​​യി വ​​ള​​ർ​​ത്തു​​ന്ന 600 മ​​ത്സ്യ​​ങ്ങ​​ളും ന​​ല്ല വ​​ള​​ർ​​ച്ച കൈ​​വ​​രി​​ച്ചു ക​​ഴി​​ഞ്ഞു. അ​​ഞ്ചു രൂ​​പ​​യാ​​ണ് ഒ​​രു മ​​ത്സ്യ​​ക്കു​​ഞ്ഞി​​ന്‍റെ വി​​ല.

ഇ​​ന്ത്യ​​യി​​ലെ ശു​​ദ്ധ​​ജ​​ല മ​​ത്സ്യ​​കൃ​​ഷി​​യി​​ൽ ക​​ർ​​ഷ​​ക​​ർ ഏ​​റെ ഉ​​പ​​യോ​​ഗി​​ച്ചു വ​​രു​​ന്ന​​ത് ഇ​​ന്ത്യ​​ൻ മേ​​ജ​​ർ കാ​​ർ​​പ്പ് ഇ​​ന​​ങ്ങ​​ളാ​​യ ക​​ട്‌​​ല, രോ​​ഹു, മൃ​​ഗാ​​ൾ തു​​ട​​ങ്ങി​​യ​​വ​​യാ​​ണ്. കൂ​​ടാ​​തെ വി​​ദേ​​ശ​​കാ​​ർ​​പ്പു​​ക​​ളാ​​യ ഗ്രാ​​സ് കാ​​ർ​​പ്പ് ,കോ​​മ​​ണ്‍ കാ​​ർ​​പ്പ്, സി​​ൽ​​വ​​ർ കാ​​ർ​​പ്പ് തു​​ട​​ങ്ങി​​യ​​വ​​യും വ്യാ​​പ​​ക​​മാ​​യി ഉ​​പ​​യോ​​ഗി​​ച്ചു വ​​രു​​ന്നു​​ണ്ട്. ഇ​​വ​​യി​​ൽ രോ​​ഹു​​വി​​നാ​​ണ് കൂ​​ടു​​ത​​ൽ ഡി​​മാ​​ൻ​​ഡ്. കൂ​​ടു​​ത​​ൽ രു​​ചി​​ക​​ര​​മാ​​ണെ​​ങ്കി​​ലും വ​​ള​​ർ​​ച്ചാ​​നി​​ര​​ക്ക് ഇ​​വ​​യ്ക്ക് കു​​റ​​വാ​​യി​​രു​​ന്നു. ഇ​​ത് പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നാ​​യി ഐ​​സി​​എ​​ആ​​ർ​​ബി സി​​ഐ​​എ​​ഫ്എ​​യും നോ​​ർ​​വേ​​യി​​ലെ ജ​​ല​​കൃ​​ഷി ഗ​​വേ​​ഷ​​ണ സ്ഥാ​​പ​​ന​​വും സം​​യു​​ക്ത​​മാ​​യി ഇ​​ന്ത്യ​​യി​​ൽ ആ​​ദ്യ​​മാ​​യി സെ​​ല​​ക്‌​​ടീ​​വ് ബ്രീ​​ഡിം​​ഗ് ജ​​നി​​ത​​ക സാ​​ങ്കേ​​തി​​ക മാ​​ർ​​ഗ​​ത്തി​​ലൂ​​ടെ വി​​ക​​സി​​പ്പി​​ച്ചെ​​ടു​​ത്ത പു​​തി​​യ മ​​ത്സ്യ ഇ​​ന​​മാ​​ണ് ജ​​യ​​ന്തി രോ​​ഹു. ഭു​​വ​​നേ​​ശ്വ​​റി​​ലാ​​ണ് മ​​ത്സ്യ​​ക്കു​​ഞ്ഞു​​ങ്ങ​​ളെ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന​​ത്.

ആ​​ദ്യ​​ത്തെ ര​​ണ്ടു മാ​​സം തീ​​റ്റ​​യാ​​യി ഫി​​ഷ് പെ​​ല്ല​​റ്റും തു​​ട​​ർ​​ന്ന് ഫി​​ഷ് പെ​​ല്ല​​റ്റി​​നൊ​​പ്പം സ​​പ്ലി​​മെ​​ന്‍റ​​റി ഫീ​​ഡാ​​യി ക​​ട​​ല​​പി​​ണ്ണാ​​ക്കും ത​​വി​​ടും സ​​മാ​​സ​​മം വെ​​ള്ളം ചേ​​ർ​​ത്ത് ഉ​​രു​​ള​​ക​​ളാ​​ക്കി​​യ​​തും കൊ​​ടു​​ത്താ​​ൽ മ​​തി​​യാ​​കും. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ജ​​യ​​ന്തി​​രോ​​ഹു കൃ​​ഷി​​ക്ക് ചി​​ല​​വു കു​​റ​​യു​​മെ​​ന്ന് കൃ​​ഷി വി​​ജ്ഞാ​​ന കേ​​ന്ദ്രം പ്രോ​​ഗ്രാം കോ ​​ഓ​​ഡി​​നേ​​റ്റ​​ർ ജി. ​​ജ​​യ​​ല​​ക്ഷ്മി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.