ലഹരി വ്യാപനത്തിനെതിരേ ജനകീയ കമ്മിറ്റി സംഘടിപ്പിച്ചു
1533648
Sunday, March 16, 2025 11:50 PM IST
പൊൻകുന്നം: എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിന്റെ സമൂഹത്തിൽ വർധിച്ചുകൊണ്ടിരിക്കുന്ന ലഹരി ഉപയോഗവും വിപണനവും തടയുന്നതിന് സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച ചർച്ച ചെയ്യുന്നതിനായി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലതല ജനകീയ കമ്മിറ്റി സംഘടിപ്പിച്ചു.
ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.ബി. ബിനു എന്നിവർ പ്രസംഗിച്ചു.
കുറ്റകൃത്യങ്ങൾ എക്സൈസ് ഡിപ്പാർട്ട്മെന്റിനെ അറിയിക്കുന്നതിന് ആവശ്യമായ ടെലിഫോൺ നമ്പറുകൾ സാധാരണ ജനങ്ങളുടെ ഇടയിൽ എത്തിക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കാനും ചിറക്കടവ് പഞ്ചായത്ത് മുൻകൈയെടുത്ത് സ്റ്റിക്കറുകളും സൂചനാബോർഡുകളും നിർമിച്ച് വാഹനങ്ങളിലും പൊതുസ്ഥലങ്ങളിലും പ്രദർശിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു.