അയൽവാസികളുമായി സംഘർഷമുണ്ടാക്കിയ യുവാവ് പോലീസ് കസ്റ്റഡിയിൽ
1533580
Sunday, March 16, 2025 6:57 AM IST
ഗാന്ധിനഗർ: ആർപ്പൂക്കര കരിപ്പൂത്തട്ട് മാടശേരി ഭാഗത്ത് അയൽവാസികളുമായി സംഘർഷമുണ്ടാക്കിയ യുവാവിനെ ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസമാണ് യുവാവ് അയൽവാസികളുമായി സംഘർഷമുണ്ടാക്കിയത്.
യുവാവ് മദ്യപിച്ചെത്തി അയൽവാസികളെ ചീത്തവിളിക്കുന്നതും ബഹളമുണ്ടാക്കുന്നതും പതിവാണെന്നു പറയുന്നു. ഇതു സംബന്ധിച്ചു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.