പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
1533577
Sunday, March 16, 2025 6:57 AM IST
പാമ്പാടി: മയക്കുമരുന്ന് വ്യാപനത്തിനെതിരേ പുതുപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പാമ്പാടി കാളച്ചന്തയില്നിന്ന് മാര്‍ച്ച് ആരംഭിച്ചു. മാര്‍ച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പുതുപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ബി. ഗിരീശന് അധ്യക്ഷത വഹിച്ചു.
കെപിസിസി നിര്‍വാഹക സമിതിയംഗം ജോഷി ഫിലിപ്പ്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സന്‍ മാത്യു, കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി, യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ കുഞ്ഞ് പുതുശേരി,
ബ്ലോക്ക് പ്രസിഡന്റ് കെ.കെ. രാജു, നേതാക്കളായ ഷേര്‍ലി തര്യന്, ജെയ്ജി പാലയ്ക്കലോടി, കെ.ആര്. ഗോപകുമാര്‍, ടി.എസ്. ഉണ്ണിക്കൃഷ്ന്‍ നായര്‍, ബിനു പാതയില്‍, ബിജു പറമ്പകത്ത്, ജിജി നാകമറ്റം, പി.എം. സ്കറിയ, പി.പി. പുന്നൂസ്, സാം കെ. വര്‍ക്കി, അനിയന് മാത്യു എന്നിവര്‍ പ്രസംഗിച്ചു.