പ്ര​വി​ത്താ​നം: പി​തൃ​വേ​ദി പ്ര​വി​ത്താ​നം മേ​ഖ​ലാ പ്രവര്‍​ത്ത​ന വ​ര്‍​ഷോ​ദ്ഘാ​ട​നം രൂ​പ​ത സെ​ക്ര​ട്ട​റി ടോ​മി തു​രു​ത്തി​ക്ക​ര നി​ര്‍​വ​ഹി​ച്ചു.

ഫൊ​റോ​ന പ​ള്ളി​യി​ൽ മേ​ഖ​ലാ ഡ​യ​റ​ക്ട​ര്‍ ഫാ.​ ജോ​ര്‍​ജ് പോ​ള​ച്ചി​റ​കു​ന്നും​പു​റ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഫ്രാ​ന്‍​സി​സ് പാ​റ​പ്ലാ​ക്ക​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മേ​ഖ​ലാ ട്ര​ഷ​റ​ര്‍ സ​ണ്ണി തോ​ണി​ക്കു​ഴി, രൂ​പത പ്ര​തി​നി​ധി ജോ​യി​സ് വ​രി​ക്ക​യാ​നി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​ഡ്വ. ജോ​ര്‍​ജു​കു​ട്ടി ക​ട​പ്ലാ​ക്ക​ല്‍ ഭാ​ര​തീ​യ ന്യാ​യ​സം​ഹി​ത​യെ​ക്കു​റി​ച്ച് ക്ലാ​സെ​ടുത്തു.