ഏറ്റുമാനൂർ-പാലാ-പൂഞ്ഞാർ ഹൈവേ നവീകരിക്കണം
1533268
Sunday, March 16, 2025 2:26 AM IST
ഈരാറ്റുപേട്ട: ഏറ്റുമാനൂർ-പാലാ-പൂഞ്ഞാർ സംസ്ഥാന ഹൈവേ നവീകരണത്തിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്തുമന്ത്രി മുഹമ്മദ് റിയാസിന് ജില്ലാ പഞ്ചായത്ത് മെംബർ ഷോൺ ജോർജ് പരാതി നൽകി. കോട്ടയം ജില്ലയിലെ നാലു നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന പ്രധാന റോഡാണ് ഏറ്റുമാനൂർ-പാലാ-പൂഞ്ഞാർ സംസ്ഥാനപാത.
1999ൽ നിർമാണം പൂർത്തിയാക്കിയ ഈ റോഡ് പിന്നീട് വീതി കൂട്ടുന്ന നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. റോഡിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വീതി കൂട്ടി നവീകരിക്കുന്നതിന് ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിച്ചതാണ്. എന്നാൽ ടാറിംഗ് നടത്തി പരിഷ്കരിക്കാൻ യാതൊരു നടപടിയും വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിനാലാണ് പരാതി നൽകിയതെന്നു ഷോൺ ജോർജ് പറഞ്ഞു.