സ്വീകരണം നല്കി
1533265
Sunday, March 16, 2025 2:26 AM IST
പാലാ: മുനിസിപ്പല്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട തോമസ് പീറ്ററിനു കായികതാരങ്ങളും കായിക പ്രേമികളും ചേര്‍ന്നു സ്വീകരണം നല്കി. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഡോ. തങ്കച്ചന് മാത്യു, ലൂക്കോസ് മാത്യു, പി.ഡി. തങ്കച്ചന്, കെ.പി. സതീഷ്കുമാര്‍, ഡോ. ബോബന് ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ പുനര്‍നിര്‍മാണം എത്രയും വേഗം ആരംഭിക്കുമെന്നും ജോസ് കെ. മാണി എംപിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഓപ്പണ്‍ ജിംനേഷ്യത്തിന്റെ ഉദ്ഘാടനം ഉടന്‍ നടത്തുമെന്നും തോമസ് പീറ്റര്‍ പറഞ്ഞു.