വിദ്യാര്‍ഥിനികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്കി
1533254
Saturday, March 15, 2025 7:24 AM IST
മാടപ്പള്ളി: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2024-2025 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ക്കായി നടപ്പിലാക്കിയ നാലുമാസം നീണ്ടുനിന്ന പിഎസ്സി കോച്ചിംഗ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് എസ്സി ഡെവലപ്പമെന്റ് ഓഫീസീന്റെ നേതൃത്വത്തില്‍ സര്‍ട്ടിഫിക്കറ്റുകളും പിഎസ്എസി ഗൈഡുകളും വിതരണം ചെയ്തു. കോച്ചിംഗിനായി ഒമ്പതു ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയത്. കൂടാതെ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ പഠനയാത്രയും സംഘടിപ്പിച്ചിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് വിതരണം വൈസ് പ്രസിഡന്റ് സുനിതാ സുരേഷ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലൈസാമ്മ ആന്റണി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ സബിതാ ചെറിയാന്, ടി. രഞ്ചിത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അലക്സാണ്ടര്‍ പ്രാക്കുഴി, വിനു ജോബ്, മാത്തുക്കുട്ടി പ്ലാത്താനം, വര്‍ഗീസ് ആന്റണി, ബിന്ദു ജോസഫ്, സൈന തോമസ്, ടീനാ മോള് റോബി, ബീനാ കുന്നത്ത്, ബ്ലോക്ക് സെക്രട്ടറി കെ. വിനോദ് എന്നിവര്‍ പ്രസംഗിച്ചു.