വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍
1532993
Saturday, March 15, 2025 12:02 AM IST
തിടനാട് പള്ളിയിൽ
തിടനാട്: സെന്റ് ജോസഫ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളും ഊട്ടുനേര്‍ച്ചയും ജോസഫ് നാമധാരീ സംഗമവും 18 മുതൽ 23 വരെ ആഘോഷിക്കും. തിരുനാളിനോടനുബന്ധിച്ചു വിശുദ്ധ യൗസേപ്പിതാവിന്റെ നൊവേന 17 വരെ നടക്കും. രാവിലെ ആറിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാനയും നൊവേനയും.
18നു രാവിലെ ആറിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന, നൊവേന, 6.30നു നാടകം. 19നും 20 നും രാവിലെ ആറിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന, നൊവേന. 21നു രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, നൊവേന - ഫാ. ആന്റണി വില്ലന്താനത്ത്, ഏഴിന് കൊടിയേറ്റ് - വികാരി ഫാ. സെബാസ്റ്റ്യന്‍ എട്ടുപറയില്‍. 22നു രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം നാലിനു വിശുദ്ധ കുര്‍ബാന - ഫാ. മനു പന്തമാക്കല്‍, 5.30ന് ജോസഫ് നാമധാരീ സംഗമം, സന്ദേശം - റവ. ഡോ. ജോസഫ് കടുപ്പില്‍. 23നു രാവിലെ 5.30നും ഏഴിനും പത്തിനും വിശുദ്ധ കുര്‍ബാന. വൈകുന്നേരം നാലിന് തിരുനാള്‍ കുര്‍ബാന, സന്ദേശം - ഫാ. ജോര്‍ജ് ഞാറ്റുതൊട്ടിയില്‍. തുടര്‍ന്നു പ്രദക്ഷിണം - റവ.ഡോ. തോമസ് വട്ടുകുളം, 7.30ന് സമാപനാശീര്‍വാദം - ഫാ. ഷാജി കൊച്ചുപുരയില്‍, 7.40ന് ഊട്ടുനേര്‍ച്ച വെഞ്ചരിപ്പ് - ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍.
ളാലം പഴയ പള്ളിയില്‍
പാലാ: ളാലം പഴയ പള്ളിയില്‍ 17, 18, 19 തീയതികളില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ ആഘോഷിക്കും. 17നു വൈകുന്നേരം 5.15ന് വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് കൊടിയേറ്റ് - വികാരി ഫാ. ജോസഫ് തടത്തില്‍. 18നു വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, പുറത്തു നമസ്കാരം. പ്രധാന തിരുനാള്‍ ദിനമായ 19നു വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന. പ്രദക്ഷിണം, ജോസഫ് നാമധാരികളുടെ സംഗമം, ഊട്ടുനേര്‍ച്ച. തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്ക് വികാരി ഫാ. ജോസഫ് തടത്തില്‍, സഹ വികാരിമാരായ ഫാ. ജോസഫ് ആലഞ്ചേരില്‍, ഫാ. സ്കറിയ മേനാംപറമ്പില്‍, ഫാ. ആന്റണി നങ്ങാപറമ്പില്‍ എന്നിവര്‍ കാർമികത്വം വഹിക്കും.
കിഴതടിയൂര്‍ പള്ളിയില്‍
പാലാ: കിഴതടിയൂര്‍ പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ ഇന്നും നാളെയും ആഘോഷിക്കും. ഇന്നു രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, നൊവേന. വൈകുന്നേരം 5.15ന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, 6.30ന് ലദീഞ്ഞ്, ജപമാല പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിവസമായ നാളെ രാവിലെ 5.15ന് തിരുസ്വരൂപ പ്രതിഷ്ഠ. രാവിലെ 5.30നും ഏഴിനും 9.15 നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. വൈകുന്നേരം 4.45ന് പ്രസുദേന്തി സമര്‍പ്പണം. 6.30നു പ്രദക്ഷിണം. തുടര്‍ന്ന് കഞ്ഞിനേര്‍ച്ച.