കീച്ചൻപാറ നടപ്പാലം നാടിനു സമർപ്പിച്ചു
1532987
Saturday, March 15, 2025 12:02 AM IST
മുണ്ടക്കയം: പ്രളയത്തിൽ തകർന്ന കിച്ചൻപാറ കോൺക്രീറ്റ് പാലത്തിനു പകരം ഇരുമ്പ് കേഡറിൽ നിർമിച്ച പുതിയ നടപ്പാലം നാടിന് സമർപ്പിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. പ്രദീപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലമ്മ ഡൊമിനിക്, പഞ്ചായത്തംഗങ്ങളായ സി.വി. അനിൽ കുമാർ, സുലോചന സുരേഷ്, ജിനീഷ് മുഹമ്മദ്, ദിലീഷ് ദിവാകരൻ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ ചാർലി കോശി, സിജു കൈതമറ്റം, അരുൺ കോക്കാപള്ളി എന്നിവർ പ്രസംഗിച്ചു.
മുണ്ടക്കയം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന നടപ്പാലം എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നു 11 ലക്ഷം രൂപ മുടക്കിയാണ് നിർമിച്ചത്.