അന്തര്‍ സര്‍വകലാശാല ട്രാക്ക് സൈക്ലിംഗ്: സഞ്ജനയ്ക്ക് വെള്ളി
1532919
Friday, March 14, 2025 7:08 AM IST
എംജി ക്ക് സൈക്ലിംഗ് മെഡല്‍ 27 വര്‍ഷങ്ങള്‍ക്കുശേഷം
കോട്ടയം: ഭുവനേശ്വറിലെ കിറ്റ് യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന ഓള് ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി സൈക്ലിംഗ് 500മീറ്റര്‍ ടൈം ട്രയല്‍ മത്സരത്തില്‍ എംജി യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചു മത്സരിച്ച ചങ്ങനാശേരി അസംപ്ഷന്‍ കോളജിലെ ഒന്നാം വര്‍ഷ ബിഎ ഇക്കണോമിക്സ് വിദ്യാര്‍ഥിനി എസ്. സഞ്ജന വെള്ളി മെഡല്‍ നേടി.
എല്ലാ യൂണിവേഴ്സിറ്റി ടീമികള്‍ക്കും വേലോഡ്രോമിന്റെയും മറ്റ് സൗകര്യങ്ങളുടെയും പിന്‍ബലമുള്ളപ്പോള്‍ എംജി യൂണിവേഴ്സിറ്റിയില്‍ വേലോഡ്രോമില്ലാത്തതിനാല് തെലുങ്കനാ, ആസാം, ഭുവനേശ്വര്‍ എന്നീ സ്ഥലങ്ങളിലെ വേലോഡ്രോമുകളിലായിരുന്നു സഞ്ജനയുടെ പരിശീലനം. പിന്തുണയായതു പരിശീലകന് അജയ് പീറ്റർ.
27 വര്‍ഷങ്ങള്‍ക്കുശേഷമാണ് എം ജി യൂണിവേഴ്സിറ്റിക് ഒരു മെഡല്‍ സൈക്ലിംഗില്‍ ലഭിക്കുന്നത്. യൂണിവേഴ്സിറ്റി ഡയറക്ടര്‍ ബിനു ജോര്‍ജ് വര്‍ഗീസിന്റെ ശ്രമഫലമായാണ് ടീമിന് ഭുവനേശ്വറില്‍ പ്രാക്ടീസിനുള്ള സൗകര്യം ലഭ്യമായത്.