കുറ്റവാളികളെ ഉടന്‍ പിടികൂടണം: ഫ്രാന്‍സിസ് ജോര്‍ജ് എംപി
1532674
Thursday, March 13, 2025 11:39 PM IST
പാലാ: കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളിയുടെ മുന്‍വശത്തുള്ള ഗ്രോട്ടോയുടെ ചില്ല് സാമൂഹ്യവിരുദ്ധര്‍ എറിഞ്ഞു തകര്‍ത്ത സംഭവത്തിലെ പ്രതികളെ ഉടന്‍ പിടികൂടി നിയമത്തിന്റെ മുന്പിലെത്തിക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി ആവശ്യപ്പെട്ടു.
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം:
സജി മഞ്ഞക്കടമ്പില്‍
കടനാട്: കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളി ഗ്രാട്ടോയുടെ ചില്ല് തകര്‍ത്ത സാമൂഹ്യവിരുദ്ധരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ് ഡെമോക്രറ്റിക് ചെയര്മാന് സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് ടോമി താണോലില്‍, സെക്രട്ടറി സിബി പാണ്ടിയാംമാക്കല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.