പിണറായിഭരണം കേരളത്തെ കടക്കെണിയിലാക്കി: ചെന്നിത്തല
1515403
Tuesday, February 18, 2025 4:49 AM IST
ഗാന്ധിനഗർ: എട്ടുവർഷത്തെ പിണറായിഭരണത്തിൽ കേരളത്തിന്റെ പൊതുകടം അഞ്ചു ലക്ഷം കോടി രൂപയിൽ എത്തിയെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല. കരകയറാൻ പറ്റാത്ത കടക്കെണിയിലാണ് കേരളം. വായ്പ എടുക്കുന്ന പണത്തിൽ ഭൂരിഭാഗവും പദ്ധതിയിതര കാര്യങ്ങൾക്കാണ് വിനിയോഗിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ആർപ്പൂക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ രമേശ് ചെന്നിത്തലയുടെ സാന്നിദ്ധ്യത്തിൽ ചാർജ് ഏറ്റെടുത്തു. ബ്ലോക്ക് കോൺഗ്രസ്പ്രസിഡന്റ് സോബിൻ തെക്കേടം അധ്യക്ഷത വഹിച്ചു. ജോസഫ് വാഴക്കൻ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് സംഘടനാ സന്ദേശം നൽകി. ഫിലിപ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, ജി. ഗോപകുമാർ, ആനന്ദ് പഞ്ഞിക്കാരൻ തുടങ്ങിയവർ പ്രസംഗിച്ചു .