കോട്ടയത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്നു: തിരുവഞ്ചൂർ
1515400
Tuesday, February 18, 2025 4:49 AM IST
ചുങ്കം: കോട്ടയത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കുകയും തടസങ്ങൾ സൃഷ്ടിക്കുകയുമാണ് സർക്കാർ ചെയ്യുന്നതെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. യുഡിഎഫ് കുമാരനല്ലൂർ മണ്ഡലം കമ്മിറ്റിയുടെ രാഷ്ട്രീയ വിശദീകരണ യോഗം ചുങ്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.