കുറുമ്പനാടം ഫൊറോനയിൽ പൽഹൂസാ കൺവൻഷൻ
1515394
Tuesday, February 18, 2025 4:49 AM IST
കുറുമ്പനാടം: കെഎൽഎം കുറുമ്പനാടം ഫൊറോനായുടെ ആഭിമുഖ്യത്തിൽ പൽഹൂസാ നേതൃ കൺവൻഷൻ കുറുമ്പനാടം അസംപ്ഷൻ പള്ളി പാരീഷ് ഹാളിൽ നടന്നു. ഫൊറോനാ വികാരി റവ.ഡോ. ചെറിയാൻ കറുകപ്പറമ്പിൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
അതിരൂപത ഡയറക്ടർ ഫാ. ജോൺ വടക്കേക്കളം, യൂണിറ്റ് ഡയറക്ടർ റവ.ഡോ. ജോസ് കൊച്ചുപറമ്പിൽ, ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പി.ജെ., ജോയിന്റ് സെക്രട്ടറി ലാലി ബോബൻ, ഫൊറോന സെക്രട്ടറി റെനി കുര്യാക്കോസ് , ഫൊറോന ട്രഷറർ സിനു ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. സംരംഭകത്വ നവീന സാധ്യതകളെപ്പറ്റി കെ.ഡി. ചാക്കോ, ഷാജി കോര എന്നിവർ ക്ലാസ് നയിച്ചു.