വജ്രജൂബിലി വർഷത്തിൽ രക്തദാനവുമായി അരുവിത്തുറ കോളജ് എൻഎസ്എസ് യൂണിറ്റ്
1515185
Monday, February 17, 2025 11:53 PM IST
അരുവിത്തുറ: സെന്റ് ജോർജ് കോളജ് വജ്രജൂബിലിയോടനുബന്ധിച്ച് 75 വിദ്യാർഥികൾ രക്തദാനം നടത്തി. കോളജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ട ലയൺസ് ക്ലബ് ഇന്റർനാഷണൽ, പാലാ ബ്ലഡ് ഫോറം എന്നിവയുമായി ചേർന്നാണ് രക്തദാന മെഗാക്യാമ്പ് നടത്തിയത്. കാരിത്താസ്-മാതാ ബ്ലഡ് ബാങ്ക് തെള്ളകവും ലയൺസ് -എസ്എച്ച് ബ്ലഡ് ബാങ്ക് കോട്ടയവുമാണ് രക്തം സ്വീകരിച്ചത്.
ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഹാദർ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ചു. രക്തദാനത്തിനു തയാറായ വിദ്യാർഥികളുടെ വിവരങ്ങളുമായി തയാറാക്കിയ രക്തദാന ഡയറക്ടറിയുടെ പ്രകാശനവും നടത്തി.
ലയൺസ് ഇന്റർനാഷണൽ ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി പ്ലാത്തോട്ടം വിഷയാവതരണം നടത്തി. ജില്ലാ കോ-ഓർഡിനേറ്റർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകി. ബർസാർ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഈരാറ്റുപേട്ട ലയൺസ് ക്ലബ് പ്രസിഡന്റ് സജി പുറപ്പന്താനം എന്നിവർ പ്രസംഗിച്ചു.