കെരിഗ്മ -2025: ചങ്ങനാശേരി ഫൊറോന കണ്വന്ഷന് ചേർന്നു
1515129
Monday, February 17, 2025 6:46 AM IST
ചങ്ങനാശേരി: അതിരൂപത ബൈബിള്‍ കണ്വന്ഷന് ഒരുക്കമായി ചങ്ങനാശേരി ഫൊറോന കണ്വന്ഷന് മെത്രാപ്പോലീത്തന്‍ പള്ളി പാരീഷ് ഹാളില്‍ നടന്നു. കത്തീഡ്രല്‍ വികാരിയും അതിരൂപത ബൈബിള്‍ കണ്വന്ഷന് ജനറല്‍ കണ്‍വീനറുമായ ഫാ. ജോസഫ് വാണിയപ്പുരക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
വിശ്വാസ പ്രഘോഷണം ദൈവീക രഹസ്യങ്ങളുടെ അടിത്തറയാണെന്നും വിശ്വാസ സത്യങ്ങള്‍ നാം വളര്‍ന്നു വരുന്ന തലമുറകള്‍ക്കായി പകര്‍ന്നു നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഫാ. ജോര്‍ജ് മാന്തുരത്തില്, എം.എം. ജെറാള്‍ഡ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഫാ. നിഖില്‍ അറക്കത്തറ, സിസ്റ്റര്‍ ലീജ സിഎംസി, ജോബി തൂമ്പുങ്കല്‍, ചെറിയാന് നെല്ലുവേലി, സൈബി അക്കര, സിസ്റ്റര്‍ ചെറുപുഷ്പം, ടോമിച്ചന് കൈതക്കളം, ബിനോ പാറക്കടവില്‍, ലാലിച്ചന്‍ മുക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഫൊറോനയിലെ എല്ലാ ഇടവകകളിലും കുരിശുപള്ളികളിലുംനിന്നുമുള്ള മുഴുവന്‍ വോളന്റിയര്‍മാര്‍, കുടുംബക്കൂട്ടായ്മ ലീഡര്‍മാര്‍, സെക്രട്ടറിമാര്‍, മദര്‍ സുപ്പീരിയര്മാര്, ആനിമേറ്റര്‍മാര്‍, സംഘടന ഭാരവാഹികള്‍, പാരീഷ് കൗണ്‍സില്‍, ഫൊറോന കൗണ്‍സില്‍ അംഗങ്ങള്‍, 2024 നൂറുമേനി ബൈബിള്‍ മനപ്പാഠ വിജയികള്‍, നൂറുമേനി ഇടവക കോ-ഓർഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ നേതൃ സംഗമത്തില്‍ പങ്കെടുത്തു.