ഏരിയാ സമ്മേളനം നടത്തി
1515128
Monday, February 17, 2025 6:46 AM IST
വൈക്കം: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ വൈക്കം ഏരിയാ സമ്മേളനം നടത്തി. ഡോ. വിദ്യ വിജിത്ത് അധ്യക്ഷത വഹിച്ച സമ്മേളനം വൈക്കം നഗരസഭാ ചെയർപേഴ്സൺ പ്രീതരാജേഷ് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ഏരിയായിലെ മുതിർന്ന ഡോക്ടർമാരെ ആദരിച്ചു. എഎംഎ ഐ കോട്ടയം ജില്ലാപ്രസിഡന്റ് ഡോ. സിബി കുര്യാക്കോസ്, ഡോ. ആര്യലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.
സമ്മേളനത്തിൽ പുതിയ ഭരണസമിതി അംഗങ്ങളായി ഡോ. വിദ്യവിജിത്ത് (പ്രസിഡന്റ്), ഡോ. ആര്യലക്ഷ്മി (സെക്രട്ടറി), ഡോ. ധീരജ് (ട്രഷറർ ), ഡോ. നന്ദകുമാർ (രക്ഷാധികാരി), ഡോ. ദീപ്തി (വനിതാ കമ്മിറ്റി ചെയർപേഴ്സൺ), ഡോ. നിഖില (വനിതാ കമ്മിറ്റി കൺവീനർ ) എന്നിവരെ തെരഞ്ഞെടുത്തു.